ഞാന്‍ ആരാണെന്ന് ചോദിക്കുന്നതൊക്കെ വലിയ ചിന്തകന്മാരയിരിക്കാം. അല്ലെങ്കില്‍ സാഹിത്യകാരന്മാരോ ആത്മീയ നേതാക്കളോ ആകാം. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരാള്‍ താന്‍ ആരാണെന്ന്‍ അന്വേഷിക്കുകയാണ്. ബെര്‍ലിനിലെ സിറ്റി ഹാളിലേയ്ക്ക് ഈ ചോദ്യവുമായി ചെന്നത് 17 വയസ്സ് പ്രായമുള്ള ഒരു പയ്യനാണ്. പോലിസ് ഉദ്യോഗസ്ഥരോട് സ്വന്തം വിലാസം അന്വേഷിച്ച് ചെന്ന പയ്യന്‍ എല്ലാവരെയും ഞെട്ടിച്ചു. ജര്‍മനിയിലെ കൊടും കാട്ടില്‍ അഞ്ച് വര്‍ഷം ജീവിച്ചെന്നാണ് അവന്‍ പറഞ്ഞത്. അച്ഛന്‍ കാട്ടില്‍ വച്ച് മരിച്ചു പോയപ്പോള്‍ നാട് തേടി ഇറങ്ങിയതാണ്. എന്നാല്‍ നമുക്കിവനെ മൌഗ്ലിയെന്നു വിളിക്കാമെന്നു തോന്നുന്നു
രണ്ടാഴ്ചയോളം വടക്ക് നോക്കി യന്ത്രത്തിന്റെ സഹായത്തോടെ കാടിന് പുറത്ത് കടക്കാന്‍ ശ്രമിക്കുകയയിരുന്നത്രേ. നല്ല ഒഴുക്കോടെ ഇംഗ്ലിഷ് സംസാരിക്കുന്ന അവനു ജര്‍മന്‍ ഭാഷ കഷ്ടിയാണ്. പോലീസുകാര്‍ തിരിച്ചും മറിച്ചും ചോദിച്ചിട്ടും കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. അവനു തന്റെ നാടും വീടും ഒന്നും അറിയില്ല. ഇംഗ്ലിഷ് ഉച്ചാരണത്തില്‍ ജര്‍മന്‍ ചുവയുണ്ടേന്ന്‍ ചോദ്യം ചെയ്ത പോലീസുകാരന്‍ പറഞ്ഞു. അവന്‍ ശാന്തനാണ്. സഹായം ആവശ്യമാണെന്ന് തോന്നിയാല്‍ ബെര്‍ലിനിലേക്ക് പോകണമെന്നാണ് അച്‌ഛന്‍ നിര്‍ദേശിച്ചിരുന്നത്. ആഴ്‌ചകളോളം നടന്നാണ് അവിടെ എത്തിയതെന്നും അവന്‍ പറയുന്നു. പാസ്‌പോര്‍ട്ടോ എന്തെങ്കിലും തരത്തിലുള്ള തിരിച്ചറിയല്‍ രേഖകളോ ഇവന്റെ പക്കലില്ല. എഴുത്തും വായനയും അച്‌ഛന്‍ പഠിപ്പിച്ചിരുന്നു. ഇവന്‍ പറയുന്ന കഥകളത്രയും ശരിയാണെന്നാണ് പോലീസിന്റെ നിഗമനവും. ഉറങ്ങാന്‍ മെത്തയേക്കാള്‍ ഇവന്‍ ആഗ്രഹിക്കുന്നത് കാട്ടിലെ പരുപരുത്ത പ്രതലമാണ്. അച്‌ഛന്റെ പേര് റയാന്‍ എന്നാണ് പറയുന്നത്.
അവന്‍ കുട്ടിയായിരിക്കുമ്പോള്‍ ഒരു കാറപകടത്തില്‍ അമ്മയെ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. ബ്രിട്ടനില്‍ കാണാതായ ആരെങ്കിലും ആകാനിടയുണ്ടെന്നു ഇന്റര്‍ പോള്‍ വിശ്വസിക്കുന്നു. ആകെ കുഴങ്ങിയ മട്ടിലായിരുന്നു കക്ഷിയുടെ പെരുമാറ്റം. എന്നാല്‍ ഒരു മാപ്പ് എടുത്ത് സ്ഥലങ്ങള്‍ അടയാളപ്പെടുത്തി കാണിച്ചപ്പോള്‍ മിക്കതും കറക്റ്റ്. ടിക്കറ്റ് എടുക്കുന്ന സ്ഥലം കാണിച്ച കൊടുത്തപ്പോള്‍ പോക്കറ്റില്‍ നിന്നും കുറച്ച ചില്ലറ എടുത്ത് മതിയകുമോയെന്നു ചോദിച്ചു.. അച്ഛന്‍ പഠിപ്പിച്ചതണത്രേ. പോലീസിനും തന്നെ സഹായിക്കാന്‍ കഴിയില്ലെന്ന്‍ വിചാരിചിട്ടാകണം, നല്ല കിടക്കയില്‍ സുഖമായി ഒന്നുറങ്ങണമെന്നു പറഞ്ഞ് ഇറങ്ങിപ്പോയി .
എന്തായാലും അവന്റെ പൂര്‍വകാല ചരിത്രം തപ്പിയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി അവന്റെ ഫിംഗര്‍ പ്രിന്റ് ഇന്റര്‍പോളിന് നല്‍കിയിട്ടുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് കാണാതായ കുട്ടികളുടെ ഫിംഗര്‍ പ്രിന്റുമായി ചേരുന്നുണ്ടോ എന്നാണ് പരിശോധിക്കുക. പയ്യന്‍ ബ്രിട്ടീഷുകാരനാണെന്ന നിഗമനത്തിലാണ് പോലീസ്. ജര്‍മന്‍ അറിയാവുന്നത് വളരെ കുറവാണ്. ശരീരപ്രകൃതിയും ബ്രിട്ടീഷ് കൗമാരക്കാരന്റേതു തന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല