1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2012

മനുഷ്യനിര്‍മ്മിതമായ ആഗോളതാപനത്തെ ഇനി ഭയപ്പെടേണ്ടതില്ല എന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. മെറ്റ് ഓഫീസിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇനി ഭൂമിയുടെ താപനില പതിനഞ്ചു വര്‍ഷത്തേക്ക് വര്‍ദ്ധിക്കുകയില്ലെന്നാണ് അറിയുന്നത്. കണക്കുകള്‍ അനുസരിച്ച് ഇനി വരാന്‍ പോകുന്നത് ചെറിയ ഐസ് ഏജ്‌ ആണ് അതായത് തണുത്തുറയല്‍. എഴുപതു വര്‍ഷത്തേക്ക് താപനില ഇനി താഴേക്കാണ് പോകുക. പതിനേഴാം നൂറ്റാണ്ടിലാണ് ഇതിനു മുന്‍പ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. ഇത് പ്രകാരം തേംസ് നദി തണുത്തുറയാന്‍ ഇനി അധികകാലമില്ല.

30,000 ഇടങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടാണ് ഈ കണക്കുകള്‍ ഉണ്ടാക്കിയത്. 1997ല്‍ ഭൂമിയുടെ താപനില വര്‍ദ്ധിക്കുന്നത് നിലച്ചിരുന്നു. സൂര്യന്റെ കത്തിപ്പടരല്‍ ഇനി കുറയും. ഇന്യങ്ങോട്ടു തണുത്ത വേനല്‍ക്കാലവും,കഠിനമായ ശീതകാലവുമാണ് നമ്മെ കാത്തു നില്‍ക്കുന്നത്. ആഹാരം ഉണ്ടാകുന്നതിനുള്ള മാസങ്ങള്‍ ഇനി കുറയും. സൂര്യന്റെ താപഉത്പാദനം 11 വര്‍ഷചക്രത്തിലൂടെ കടന്നു പോകുകയാണ്. ഇതിന്റെ ഉഗ്രതയില്‍ സൂര്യകളങ്കത കാണപ്പെടും. ഗവേഷകര്‍ വിളിക്കുന്ന സൈക്കിള്‍ 24 എന്നതിന്റെ ഏറ്റവും ഉയരത്തിലാണ് നാം. ഇതിന്റെ ഭാഗമായാണ് ഈ അടുത്ത് സംഭവിച്ച സൂര്യകൊടുങ്കാറ്റ്.

നാസയിലെ വിദഗ്ദര്‍ സൂര്യന്റെ ഉപരിതലത്തില്‍ നിന്നും 120000 മൈല്‍ അടിയില്‍ നടത്തിയ പരിശോധനയില്‍ സൈക്കിള്‍ 25ന്റെ ഉഗ്രത 2022ആണ് ഉണ്ടാകുക. ഇത് സംഭവിക്കുകയാണെങ്കില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ്‌ വരേയ്ക്കും ചൂട് കുറയും. എന്നാല്‍ ഇത് 1645നും 1715നും ഇടയില്‍ സംഭവിച്ചത് പോലെ ഭൂമി മുഴുവന്‍ ചെറുതായി തണുത്തുറഞ്ഞു പോകാനും സാധ്യതയുണ്ട്. എന്നാല്‍ സൂര്യന്‍ നമുക്ക് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാനുള്ള സാധ്യത വളരെകുറവാണ്. 2100 വരെയെങ്കിലും സൂര്യനില്‍ നിന്നുമുള്ള താപോത്പാദനം കുറയും. ഇത് ലോകതാപനില 0.08 ഡിഗ്രീ സെല്‍ഷ്യസ്‌ വരെ കുറയ്ക്കും. എന്നാല്‍ ഇതൊന്നും മനുഷ്യന്‍ മൂലം സംഭവിച്ച co2 താപമാറ്റങ്ങളോളം വരില്ല ഒന്നും എന്ന് തന്നെയാണ് എല്ലാ വിദഗ്ദരുടെയും അഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.