ബ്രിട്ടീഷ് യുവതികള്‍ക്ക് വിലപേശലിലൂടെ ഒരു ഉല്പന്നം കൈക്കലാക്കുന്നത്രയും ഹരം പ്രേമത്തില്‍ ലഭിക്കുന്നില്ലെന്ന് പുതിയ പഠന ഫലം. ശാസ്ത്രീയമായ രീതിയില്‍ നടത്തിയ ഒരു പഠനത്തിലാണ് ബ്രിട്ടീഷ് യുവതികളുടെ പുറംപൂച്ച് പുറത്തായത്. ഇതിനു കാരണമായി വിദഗ്ധര്‍ കണ്ടെത്തിയ കാരണമോ സാമ്പത്തിക പ്രതിസന്ധിയും. നാഡീവ്യൂഹങ്ങളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തില്‍ മിക്ക യുവതികളും ഉത്‌പന്നങ്ങള്‍ക്ക് വിലകുറവ് ലഭിച്ചപ്പോഴാണ് കൂടുതല്‍ ആവേശം കാണിച്ചത്.
ഹോളിവുഡിലെ ഏറ്റവും സെക്സിയസ്റ്റ് മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട റയാന്‍ ഗോസ്ലിംഗ്നെ പോലും വേണ്ടെന്നു വയ്ക്കാന്‍ സ്ത്രീകള്‍ക്ക് വാഷിങ്ങ്മെഷിനു ലഭിക്കുന്ന 150 പൌണ്ടിന്റെ ഡിസ്കൌണ്ട് മതിയാകും. ലോകത്തിന്റെ പ്രിയപ്പെട്ട ഫുട്ബോള്‍ കളിയേക്കാള്‍ സ്ത്രീകളുടെ ഹൃദയമിടിപ്പ് കൂട്ടുന്നത് “ഒന്നെടുത്താല്‍ ഒന്ന് ഫ്രീ” എന്ന വാക്കുകളാണ്. ഒരു സ്ത്രീയില്‍ നടത്തിയ പരീക്ഷണത്തില്‍ അവരുടെ ഹൃദയമിടിപ്പ് നിരക്ക് മിനിട്ടില്‍ 187 ആക്കി മാറ്റുന്നതിന് ഒരു ഷവര്‍ ജെല്ലിന്റെ 87% വിലക്കുറവാണ് കാരണമാക്കിയത്. സാധാരണ ഒരു മനുഷ്യന്റെ ഹൃദയമിടിപ്പ് നിരക്ക് മിനിട്ടില്‍ 72 ആണ് എന്നോര്‍ക്കണം.
ഹൃദയസ്പന്ദനനിരക്ക്,ചര്‍മ്മ വ്യത്യാസം,കണ്ണുകളുടെ നിരീക്ഷണം എന്നിവ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഗവേഷണം. ഇവയാണ് ശരീരത്തില്‍ ആവേശം ഉണ്ടാക്കുമ്പോള്‍ വ്യത്യാസപ്പെടുന്ന ഇടങ്ങള്‍. ഉത്പന്നങ്ങള്‍ക്കായുള്ള വിലപേശല്‍ ആണ് സ്ത്രീ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്. നല്ല രീതിയില്‍ ഒരു ഡീല്‍ ഉറപ്പിക്കുമ്പോള്‍ അവര്‍ ആവേശഭരിതരാകുന്നു.
ഇത് സ്ത്രീകളില്‍ മാത്രമാണ് എന്ന് കരുതണ്ട. ചെറിയ അളവിലാണ് എങ്കിലും പുരുഷന്മാരിലും വിലക്കുറവ് ഹൃദയമിടിപ്പ് കൂട്ടുന്നുണ്ട്. പക്ഷെ മിനിട്ടില്‍ തൊണ്ണൂറാണ് ഈ നിരക്ക്. ഇത് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പകുതിയേ ആകുന്നുള്ളൂ. ആദ്യകാഴ്ചയിലെ അനുരാഗത്തില്‍ പോലും സ്ത്രീകള്‍ ഇത്രയും ആവേശഭരിതരാകുന്നില്ല എന്ന സത്യം ഇതോടെ എത്ര പുരുഷന്മാരെ പ്രേമത്തില്‍ നിന്നും പിന്തിരിപ്പിക്കും എന്ന് കണ്ടു തന്നെ അറിയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല