സ്വന്തം ലേഖകൻ: ഐസിഐസിഐ ബാങ്ക് എൻആർഐ അക്കൗണ്ട് ഉടമകൾക്ക് വിദേശ ഫോൺ നമ്പർ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്മെന്റ് നടത്താം. എൻആർഇ/എൻആർഒ അക്കൗണ്ടിലൂടെ യൂട്ടിലിറ്റി ബില്ലുകൾ, വ്യാപാര, ഇ- കൊമേഴ്സ‌് ഇടപാടുകൾ നടത്താം.
ബാങ്കിന്റെ മൊബൈൽ ആപ് ഐ മൊബൈൽ പേയിലുടെ ഈ സേവനം ലഭിക്കും. നാഷനൽ പേയ്മെന്റ്സ് കോർപറേഷന്റെ (എൻപിസിഐ) പേയ്മെന്റ് ഗേറ്റ്‌വേയിലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്.
യുഎസ്, യുകെ, യുഎഇ, കാനഡ, സിംഗപ്പൂർ, ഓസ്ട്രേലിയ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി എന്നീ 10 രാജ്യങ്ങളിൽ സൗകര്യം ലഭ്യമാണ്. ഇന്ത്യയിൽ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത‌് യുപിഐ പേയ്മെന്റുകൾ നടത്താം.
10 രാജ്യങ്ങളിലുള്ള ഇന്ത്യക്കാർക്ക് അവരുടെ ഫോൺ ഇന്ത്യൻ നമ്പറിലേക്ക് മാറാതെ തന്നെ യുപിഐ ഉപയോഗിക്കാമെന്ന് ഐസിഐസിഐ ബാങ്ക് ഡിജിറ്റൽ ചാനൽസ് ആൻഡ് പാർട്‌നർഷിപ്സ് മേധാവി സിദ്ധാർഥ മിശ്ര പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല