സ്വന്തം ലേഖകന്‍: ഹൃദ്രോഗിയായ നവാസ് ഷരീഫിനെ അഭ്യര്‍ഥന മാനിക്കാതെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റി; പിതാവിന്റെ ജീവന്‍ വച്ച് പാക് സര്‍ക്കാര്‍ പന്താടുകയാണെന്ന് മകള്‍. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ തിരികെ ജയിലില്‍ പ്രവേശിപ്പിച്ചു. ലാഹോറിലെ ആശുപത്രിയില്‍ ആറു ദിവസം ചികിത്സയില്‍ കഴിഞ്ഞതിനു ശേഷമാണ് ജയിലിലേക്ക് മാറ്റിയത്.
അഴിമതിക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ഷരീഫിനെ ലഹോറിലെ കോട്ട് ലഖ്പത് ജയിലിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സ തുടരാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥന നിരസിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്ന് മകള്‍ മറിയം നവാസ് പറഞ്ഞു. അദ്ദേഹത്തിന് ഹൃദയസംബന്ധമാ!യ അസുഖം ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തെഹ്‌രീക് ഇ ഇന്‍സാഫ് സര്‍ക്കാര്‍ വിദ്വേഷത്തോടെ അദ്ദേഹത്തെ ഒരു ആശുപത്രിയില്‍നിന്നും മറ്റൊന്നിലേക്ക് തുടരെ മാറ്റുകയാണ്.
അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ ഹൃദ്രോഗ സ്‌പെഷിലിസ്റ്റുകളൊന്നും ഉണ്ടായിരുന്നില്ല. തന്റെ പിതാവിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനായിരിക്കും അതിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും മറിയം നവാസ് പറഞ്ഞു. അഴിമതിക്കേസിലുള്‍പ്പെട്ട ഷരീഫ് കോട്ട് ലഖ്പത് ജയിലില്‍ ഏഴു വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല