സ്വന്തം ലേഖകന്‍: ട്രംപുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു എന്ന വെളിപ്പെടുത്തലുമായി അടുത്ത മോഡല്‍ രംഗത്ത്. അമേരിക്കന്‍ പ്രസഡന്റ് ഡോണള്‍ഡ് ട്രംപുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി പ്ലേബോയി മാഗസിനിന്റെ മുന്‍ മോഡല്‍ കാരെന്‍ മക്ഡൗഗല്‍ ആണ് രംഗത്തുവന്നിരിക്കുന്നത്. ട്രംപുമായി 2006 ല്‍ ശാരീരികബന്ധം ഉണ്ടായിരുന്നെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മിലാനിയ ട്രംപ് ഇളയകുട്ടിയെ പ്രസവിച്ച് ഒരു മാസത്തിനു ശേഷമായിരുന്നു ഇരുവരും തമ്മില്‍ ബന്ധം സ്ഥാപിച്ചതെന്നും കാരെന്‍ പറയുന്നു. എന്നാല്‍ ഇതിനൊട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് തയാറായിട്ടില്ല.
അമേരിക്കന്‍ മാഗസിനായ ദി ന്യൂയോര്‍ക്കര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. പ്ലേബോയി പാര്‍ട്ടിയില്‍വച്ചാണ് ട്രംപ് ആദ്യമായി തന്നെ കണ്ടതെന്നു ഇവര്‍ പറയുന്നു. ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ 82,500 യുഎസ് ഡോളര്‍ നല്‍കിയെന്നും ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല