1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2019

സ്വന്തം ലേഖകന്‍: സിംബാബ്‌വേ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ (95) അന്തരിച്ചു. സിംഗപ്പുരില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ഭരണത്തിനൊടുവില്‍ 2017 നവംബറിലാണ് മുഗാബെ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടത്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള രോഗങ്ങള്‍ മൂലം ഏപ്രില്‍ മാസം മുതല്‍ അദ്ദേഹം സിംഗപ്പുരില്‍ ചികിത്സയിലായിരുന്നു.

1921 ഫെബ്രുവരി 24നാണ് മുഗാബെ ജനിച്ചത്. സിംബാബ്‌വേയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ മുഗാബെ, 1980ല്‍ സിംബാബ്വെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പ്രസിഡന്റായി. പിന്നീട് 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. സ്വേച്ഛാധിപതിയായ ഭരണാധികാരിയായായിരുന്നു പാശ്ചാത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.