ലണ്ടന്‍: പക്ഷികളെയും ചില മൃഗങ്ങളെയും പോലെ ദിനോസറുകളും കുടിയേറിപ്പാര്‍ത്തവയാണെന്ന് അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. ഫോസിലുകളുടെ പല്ലുകളില്‍ നടത്തിയ ഗവഷണമാണ് അത്ഭുതകരമായ ഈ നിഗമനത്തില്‍ ശാസ്ത്രജ്ഞരെ എത്തിച്ചത്. പക്ഷികളും ചില മൃഗങ്ങളും ചെയ്യുന്നത് പോലെ മോശം കാലവസ്ഥയില്‍ ദിനോസറുകളും ഒരു ദേശം വിട്ട് മറ്റൊരു ദേശത്തേക്ക് നീങ്ങിയിരുന്നുവെന്നാണ് ഗവേഷണം തെളിയിക്കുന്നത്. ഫോസില്‍ പല്ലുകളില്‍ നിന്ന് ലഭിച്ച ഓക്‌സിജന്‍ ഉപയോഗിച്ചാണ് ദിനോസറുകള്‍ വിവിധ പ്രദേശങ്ങളിലെ ജലം പല കാലങ്ങളിലായി കുടിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ മനസിലാക്കിയത്.
കൊളറാഡോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷക സംഘമാണ് ഗവേഷണം നടത്തിയത്. കാമര്‍സറോസ് ഇനത്തില്‍പ്പെട്ട ദിനോസറുകളിലായിരുന്നു ഗവേഷണം. മഴക്കാലത്ത് ജലത്തിലും കരയിലുമായി ജീവിക്കുന്ന ഈ വിഭാഗം വേനല്‍ക്കാലമാകുമ്പോഴേക്കും ജലവും ആഹാരവും ലഭിക്കുന്ന മറ്റിടങ്ങള്‍ തേടിപ്പോയിരുന്നു എന്നാണ് ഇപ്പോഴത്തെ നിഗമനം. കൃത്യമായ ഇടവേളകളില്‍ വീണ്ടും ഒരേ ജല സ്രോതസില്‍ നിന്നു തന്നെ അവ വെള്ളം കുടിച്ചിട്ടുണ്ടെന്ന കണ്ടെത്തലാണ് കാലാവസ്ഥയ്ക്കനുസരിച്ചാണ് ഇവര്‍ കുടിയേറ്റം നടത്തുന്നതെന്ന നിഗമനത്തിലെത്തിച്ചത്. കാട്ടുപോത്തുകള്‍ വെളളമുള്ള പുതിയ പ്രദേശങ്ങള്‍ തേടിപ്പോകുന്നതിന് സമാനമായി കൂട്ടത്തോടെയാണ് ദിനോസറുകളുടെ കുടിയേറ്റവും നടക്കുന്നതെന്ന് ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പോള്‍ ബരറ്റ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല