ബഹ്റൈനിലെ ഹമദ് ടൌണില്‍ തണുപ്പകറ്റാന്‍ കത്തിച്ച നെരിപ്പോടില്‍ നിന്നുള്ള പുക ശ്വസിച്ച് നാല് മലയാളികള്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കൊല്ലം സ്വദേശി ലാലു, കോഴിക്കോട് വടകര സ്വദേശികളായ ബാബു, നകുലന്‍, പ്രിയേഷ് എന്നിവരാണ് മരിച്ചത്.
താമസ മുറിയില്‍ തണുപ്പകറ്റാനായി കത്തിച്ച നെരിപ്പോടില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നെരിപ്പോടിന് സമീപം കിടന്നുറങ്ങുകയായിരുന്നു ഇവര്‍. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന തൃശൂര്‍ സ്വദേശി സുനിലിനെയാ പുക ശ്വസിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ ഇവരുടെ മുറിയിലെത്തിയ ഒരു സുഹൃത്താണ് അഞ്ച് പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും നാലും പേരും മരിച്ചിരുന്നതായിട്ടാണ് വിവരം. സുനിലിന് ബോധം വന്നതിന് ശേഷമേ സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാനാകു. തണുപ്പകറ്റാന്‍ വീടുകളിലും താമസസ്ഥലങ്ങളിലും നെരിപ്പോടുകള്‍ കത്തിക്കുക ഇവിടെ സാധാരണമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല