രോഗിയായ ബന്ധുവിനെ പരിചരിക്കുന്നവരില്‍ നാല് വയസുകാരന് വരെയുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ഗ്ലൗസെസ്റ്റര്ഷൈറില് താമസിക്കുന്ന ഈ കുട്ടിക്കാണ് രോഗിയായ തന്റെ ബന്ധുവിന്റെ കാര്യങ്ങള്‍ നോക്കേണ്ട ഉത്തരവാദിത്തം. ഈ കുട്ടിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഗ്ലൗസെസ്റ്റര്‍ കെയര്‍ സര്‍വീസിന്റെ ചീഫ് എക്സിക്യുട്ടീവ് ജാന്‍ സ്റ്റബിംഗാണ് ഈ കേസ് വെളിപ്പെടുത്തിയത്. നമുക്ക് 20,000 യുവ സംരക്ഷകരുണ്ടെന്നും അതില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ നാല് വയസുകാരനാണെന്നും എന്‍.എച്ച്.എസ് പരിഷ്കാരവുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സില്‍ സ്റ്റബിംഗ്സ് പറഞ്ഞു. ഏഴും, ആറും വയസ് പ്രായമുള്ള പരിചാരകരെയും തനിക്കറിയാണെന്ന് സണ്‍ഡേ എക്സ്പ്രസിനോട് അവര്‍ പറഞ്ഞു.
എന്നാല്‍ ഈ വാര്‍ത്ത സാമൂഹ്യ പരിചരണ വിദഗ്ധരെ ഞെട്ടിച്ചിരിക്കുകയാണ്. വീട്ടില്‍ താമസിക്കുന്ന രോഗികളും വൃദ്ധരുമായ ആളുകള്‍ക്ക് സേവനങ്ങള്‍ നല്‍കാനാവശ്യമായ ഫണ്ടില്ലെന്നതിലേക്കാണ് ഈ വാര്‍ത്ത വിരല്‍ചൂണ്ടുന്നത്. വസ്ത്രങ്ങള്‍ വൃത്തിയാക്കല്‍, ഷോപ്പിംങ്, ആഹാരം കഴിക്കല്‍ എന്നിവയ്ക്ക് കുടുംബാംഗങ്ങളെയോ, അല്ലെങ്കില്‍ സുഹൃത്തുക്കളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണിവര്ക്കുള്ളത്. മറ്റുകുട്ടികള്‍ ജീവിതം ആസ്വദിക്കുന്നതു നോക്കി നില്‍ക്കേണ്ടി വരുന്ന ആയിരക്കണക്കിന് കുട്ടികളുടെ ദുരിതവുമാണ് ഇത് വ്യക്തമാക്കുന്നത്.
നാല് വയസുള്ള കുട്ടിക്ക് മുതിര്‍ന്നയാളെ പരിചരിക്കേണ്ടി വരുന്ന എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോയുടെ ഡപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് ബാര്‍ബറ ഹേണ് പറഞ്ഞു. 21ാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ ഇങ്ങനെയൊരു സംഭവം അപ്രതീക്ഷിതമാണ്.
യു.കെയിലെ 175,000 യുവാക്കള്‍ കുടുംബാംഗങ്ങള്‍ക്ക് പരിചരണം നല്‍കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ എണ്ണം ഇതിലും വലുതാണെന്നാണ് സന്നദ്ധസ്ഥാപനങ്ങള്‍ പറയുന്നത്. രോഗികളായ ബന്ധുക്കളെ പരിചരിക്കുന്നവരില്‍ 18 വയസിനു താഴെയുള്ള 700,000 പേരുണ്ടെന്ന് ബി.ബി.സി അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ വ്യക്തമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല