1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012

അനുഗ്രഹീത തിരുവചന പ്രഘോഷകനായ ഫാ. ജോണ്‍സ് പുല്ലുപറമ്പില്‍ ഓഎഫ്എം കപ്പൂച്ചിന്‍ നയിക്കുന്ന ജീവിത നവീകരണ ഏകദിന ധ്യാനം ഹെയര്‍ഫീല്‍ഡില്‍ വച്ച് നടക്കുന്നു. സെപ്റ്റംബര്‍ 23 ഞയറാഴ്ച ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ക്രൈസ്തവ വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്കും, വ്യക്തി ജീവിതത്തിലും, കുടുംബ ജീവിതത്തിലും ദൈവാനുഭവ സ്പര്‍ശത്തിലൂടെ നവീകരണവും പുതു ചൈതന്യവും പ്രാപിക്കുവാന്‍ ജോണ്‍ ആച്ചന്‍ നയിക്കുന്ന ഈ ജീവിത നവീകരണ ധ്യാനത്തിന് കഴിയുമെന്ന് സംഘാടകര്‍ അറിയിച്ചു. ജീവിത നവികരണ ധ്യാനത്തില്‍ പങ്കുചേര്‍ന്ന് ജീവിതത്തിന്റെ സമസ്ത മേഖലകളിലും നവ ചൈതന്യം നേടുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായും പളളിക്കമ്മിറ്റി അറിയിച്ചു.

ധ്യാനത്തോട് അനുബന്ധിച്ച് കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഞയറാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണി മുതല്‍ വൈകുന്നേരം എട്ടുമണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോമോന്‍ കൈതമറ്റം – 07581309783, സുമേഷ് ബേബി – 07832378902 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

ധ്യാനം നടക്കുന്ന പളളിയുടെ വിലാസം : സെന്റ് പോള്‍സ് ചര്‍ച്ച്, 2, മെര്‍ലി അവന്യൂ, UB9 6DG, ഹെയര്‍ഫീല്‍ഡ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.