ക്രിസ്തുവിന്റെ പുനരുത്ഥാരണത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷണത എല്ലാവര്‍ക്കും പകര്‍ന്നു നല്‍കുന്നതിനായി ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം നാളെ മുതല്‍ വിഗനില്‍ ആരംഭിക്കുന്നു. വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസങ്ങളിലായി രാവിലെ മുതല്‍ വൈകുന്നേരം വരെ ധ്യാന ശുശ്രൂഷകള്‍ നടത്തപ്പെടുന്നു. ധ്യാനത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച്ച ഓരോ പ്രായത്തിലുമുള്ള കുട്ടികള്‍ക്കായി കിഡ്‌സ് ഫോര്‍ കിംഗ്ഡം ടീം നയിക്കുന്ന പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
ഈ വലിയ നോമ്പുകാലത്ത് മരണത്തിനു മേല്‍ വിജയം വരിക്കുന്ന ജീവന്റെ സുവിശേഷം സ്വീകരിച്ചുകൊണ്ട് പുനരുത്ഥാനത്തിന്റെ ആനന്ദം നല്‍കുന്ന സാന്ത്വനം സ്വീകരിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
ധ്യാനം നടക്കുന്നത് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്, വിഗന്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് സലാസ് 07533818673, നീന 07460839496
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല