സ്വന്തം ലേഖകന്‍: ഫാ.ടോം ഉഴുന്നാലിനെ കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍, ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ ദുഖകരമായ വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ല എന്ന്! ഭീകരര്‍ ബന്ധികളാക്കിയ ഫാ. ടോം ഉഴുന്നാലില്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം തരാതെ ഇരുട്ടില്‍ തപ്പന്‍ തുടരുകയാണ് വിദേശകാര്യ മന്ത്രാലയം. ഫാ. ഉഴുന്നാല്‍ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ദുഖകരമായ വാര്‍ത്തകളൊന്നും തന്നെ എത്തിട്ടില്ലെന്നായിരുന്നു വിദേശകാര്യ വക്താവിന്റെ പ്രതികരണം.
2016 മാര്‍ച്ചിനായിരുന്നു യെമനില്‍ നിന്നും ഫാ. ടോം ഉഴുന്നാലിനെ ബന്ദിയാക്കിയത് കന്യാസ്ത്രീകള്‍ ഉള്‍പ്പടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഫാ. ടോം ഇപ്പോള്‍ എവിടെയാണെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല. ഏത് ഭീകര സംഘടനയാണ് തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തിലും വ്യക്തമായ ഉത്തരമില്ലാത്ത അവസ്ഥയിലാണ് അധികൃതര്‍. ഇതിനിടെ രണ്ടുതവണ ഫാ.ടോമിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതും സുസ്ഥിരമായ സര്‍ക്കാര്‍ ഇല്ലാത്തതുമാണു നടപടികള്‍ വൈകിപ്പിക്കുന്നത്.
കഴിഞ്ഞ ജൂണിലും ഡിസംബറിലും ഫാ. ടോം തന്റെ ഫേസ്ബുക്ക് പേജിലൂടെ സഹായം അഭ്യര്‍ഥിച്ച് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ശാരീരികമായി അവശനിലയിലായിരുന്നു അദ്ദേഹം. പാലാ രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമായ ഫാ. ടോം സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഉഴന്നാലിനെ ഭീകരര്‍ കണ്ണുകെട്ടിയിട്ട് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. വളരെ അവശനിലയിലുള്ള താടിയും മുടിയും നീട്ടിവളര്‍ത്തിയ ഉഴന്നാലിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ഫാദര്‍ ടോം ഉഴന്നാലിന്റെ ബന്ധുക്കള്‍ക്ക് ലഭിച്ച വീഡിയോ ആണ് മാതൃഭൂമി പുറത്ത് വിട്ടത്. പാല രാമപുരം സ്വദേശിയായ ഇദ്ദേഹം എവിടെയാണെന്നതിനേക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായ വിവരങ്ങള്‍ ഇപ്പോഴുമില്ല. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യജമാണെന്ന് പിന്നീട് തെളിഞ്ഞു. അതേസമയം വൈദികന്‍ ബന്ദിയാക്കപ്പെട്ടിട്ട് ശനിയാഴ്ച ഒരുവര്‍ഷം തികയാനിരിക്കെ മോചന ശ്രമങ്ങള്‍ ഏങ്ങുമെത്താത്തി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കത്തോലിക്കസഭ.
വിദേശകാര്യ മന്ത്രാലയത്തിനുപുറമെ വത്തിക്കാനും യു.എ.ഇ സര്‍ക്കാറും ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനു വേണ്ടി ശ്രമങ്ങള്‍ നടത്തുണ്ട്. വൈദികന്റെ മോചനത്തിനു ശ്രമം തുടരുന്നതായി വിദേശമന്ത്രാലയം ആവര്‍ത്തിക്കുന്നതിനിടെ അടുത്തിടെ കേരളത്തിലത്തെിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഫാ. ടോം ഉഴുന്നാല്‍ ആരാണെന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചതു വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല