സ്വന്തം ലേഖകന്‍: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് വ്യക്തമാക്കുന്ന പുതിയ വീഡിയോ പുറത്ത്. മോചനത്തിനായുള്ള ശ്രമങ്ങള്‍ പരാജയമാണെന്ന് ഫാ. ഉഴുന്നാലില്‍ വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 15ന് ചിത്രീകരിച്ച വീഡിയോയുടെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല. ഇതിനു മുന്‍പ് രണ്ടുതവണ ഫാ.ടോമിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഒരു വര്‍ഷത്തില്‍ ഏറെയായി ഫാ.ടോം ഉഴുന്നാലില്‍ ഭീകരരുടെ തടവിലാണ്. തെക്കന്‍ യെമനിലെ ഏദനിലുള്ള വൃദ്ധ പുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെട 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. ഭീകരരുടെ പിടിയില്‍നിന്നു ഫാ. ടോമിനെ മോചിപ്പിക്കുകയെന്നത് അതീവ പ്രാധാന്യത്തോടെ കൈകാര്യംചെയ്യുന്ന വിഷയമാണെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഫാദറിന്റെ മോചനം സാധ്യമാക്കാന്‍ പറ്റുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതും അവസാവിക്കാതെ തുടരുന്ന ആഭ്യന്തര യുദ്ധവും മൂലമാണ് മോചനം വൈകുന്നതെന്നാണ് സൂചന. ഫാദറിനെ തട്ടിക്കൊണ്ടുപോയ ഭീകര സംഘടന ഏതാണെന്നോ, അദ്ദേഹത്തെ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം എവിടെയാണെന്നോ ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല