സ്വവര്‍ഗ്ഗരതിക്കെതിരെ വോട്ടു ചെയാന്‍ ഐറിഷ് ജനതയോട് ശക്തമായ ആഹ്വാനം ചെയ്തു കൊണ്ട് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റ്‌റെ ഡയറക്ടരായ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ വീഡിയോ സന്ദേശം പുറത്തിറക്കി.അതേസമയം എല്ലാവര്‍ക്കും ഒരുപോലെ സ്വാതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുന്ന ഒരു നിയമ വ്യവസ്ഥയില്‍ ഇത്തരം ഒരു പ്രതികരണം അദ്ദേഹം ഉയര്‍ത്തിയതില്‍ അച്ചനെ അനുകൂലിക്കുന്നവരിലും പ്രതികൂലിക്കുന്നവരിലും ഒരു പോലെ അമ്പരപ്പ് ഉയര്‍ന്നു കഴിഞ്ഞു. ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും സ്വവര്‍ഗ രതി , സ്വവര്‍ഗ വിവാഹം എന്നിവയെ അനുകൂലിക്കുന്ന ഒരു നിലയിലേക്ക് തങ്ങളുടെ നിയമങ്ങള്‍ മാറ്റിക്കഴിഞ്ഞ വേളയിലാണ് റോമന്‍ കത്തോലിക്കര്‍ മേല്‍ ക്കോയ്മ പുലര്‍ത്തുന്ന അയര്‍ലണ്ടില്‍ ഈ വിഷയത്തില്‍ ഹിത പരിശോധന നടക്കുന്നത്. അതിനാല്‍ തന്നെ ഈ വോട്ടെടുപ്പിന്റെ ഫലം വളരെ ആകാംഷയോടെയാണ് സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും കാത്തിരിക്കുന്നത്. സ്വവര്‍ഗ്ഗരതിക്കാരെ വിധിക്കാന്‍ താന്‍ ആരുമല്ല എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ കുറെ കാലം മുന്‍പ് ഏറെ ചര്‍ച്ച ചെയപ്പെട്ടിരുന്നു.മാര്‍പാപ്പയുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ സ്വവര്‍ഗ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്ന കത്തോലിക്കാ സഭയുടെ നിലപാടില്‍ അയവു വരുന്നതായി ലോക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ ഈ വിഷയത്തില്‍ സഭ തങ്ങളുടെ അന്തിമ നിലപാട് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ രണ്ടു വ്യത്യസ്ത സന്ദേശങ്ങളാണ് ഫ സേവിയര്‍ ഖാന്‍ പുറത്തു വിട്ടിരിക്കുന്നത്. അനേകര്‍ക്ക് ശരിയെന്നു തോന്നിയ വഴി മരണത്തിലേക്ക് നയിക്കുന്നതാകാം എന്ന ബൈബിള്‍ വാക്യം ഉയര്‍ത്തി യാണ് ആഹ്വാനം.വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തിലധികം ആളുകള്‍ ഈ സന്ദേശം കണ്ടു കഴിഞ്ഞു . സോഷ്യല്‍ മീഡിയ വഴി അനേകായിരം ഷയറുകള്‍ നടന്നു കൊണ്ടിരിക്കുന്നു.എന്നാല്‍ എത്ര ഐറിഷ് പൌരന്മാര്‍ ഈ വീഡിയോ കണ്ടു എന്ന് പറയാന്‍ കഴിയില്ല .എത്ര വിദേശികള്‍ക്ക് ഫാ സേവിയര്‍ ഖാന്‍ വട്ടായിലിനെ അറിയാം എന്ന ചോദ്യം വിമര്‍ശകരും ഉയര്‍ത്തിക്കഴിഞ്ഞു.
ഇതിനു മുന്‍പ് ഇസ്ലാമിക തീവ്ര വാദികള്‍ ക്കെതിരെയും തന്റെ നിലപാട് വ്യക്തമാക്കി ഫാ സേവിയര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.അതിനും വലിയ പ്രതികരണമാണ് ലോകമെമ്പാടും നിന്ന് ലഭിച്ചത്.സ്വവര്‍ഗ്ഗാനുരാഗികളെ സംരക്ഷിക്കുന്ന രീതിയില്‍ മിക്ക രാജ്യങ്ങളും തങ്ങളുടെ നിയമ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍ബന്ധിതമാകുന്ന ഈ കാലത്ത് ഫാ .സേവിയര്‍ ഖാന്‍ വട്ടായിലിന്റെ ഈ തുറന്ന പ്രതികരണം എന്തൊക്കെ സാമൂഹിക ചലനങ്ങള്‍ വരുത്തും എന്ന് നോക്കി കാണേണ്ടിയിരിക്കുന്നു.അദ്ധേഹത്തെ പിന്തുണക്കുന്നവരുടെ വാക്കില്‍ പറഞ്ഞാല്‍
ദൈവത്തിന്റ്‌റെ നിയമവും മനുഷ്യരുടെ നിയമവും തമ്മില്‍ ഏറ്റുമുട്ടു മ്പോള്‍ അന്തിമ വിജയം ആര് നേടും..? .എന്നാല്‍ തികച്ചും ബൈബിളില ധിഷ്ട്ടിതമായ ജീവിതം നയിക്കുന്ന വ്യക്തിയായതിനാലാണ് ഇത്തരത്തില്‍ ഒരു ആഹ്വാനം നടത്തുവാന്‍ അദ്ധേഹത്തെ പ്രേരിപ്പിച്ചത് എന്നാണ് ഒരു പക്ഷം ആളുകളുടെ പ്രതികരണം.
https://www.facebook.com/xavier.vattayil/videos/vb.209498399072759/913544098668182/?type=1&theater
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല