അമേരിക്കന്‍ ഐക്യനാടുകള്‍ പോലെ യൂറോപ്യന്‍ ഐക്യനാടുകളും രൂപീകരിക്കാന്‍ ഫ്രഞ്ച്- ജര്‍മ്മന്‍ രാഷ്ട്രത്തലവന്‍മാര്‍ ആഹ്വാനം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന പതിനേഴ് യൂറോസോണ്‍ രാഷ്ട്രങ്ങളെ സഹായിക്കാനാണ് ഇത്. യൂറോസോണിലെ വായ്പ പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് സുപ്രധാനമായ പങ്കുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി പറഞ്ഞു. ഇതിനായി യൂറോസോണ്‍ രാജ്യങ്ങളെ സമന്വയിപ്പിക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ജല മെര്‍ക്കല്‍ വ്യക്തമാക്കി.
നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് യൂറോസോണിലെ ഏറ്റവും സാമ്പത്തിക ശക്തികളായ മൂന്ന് രാഷ്ട്രങ്ങളിലെ തലവന്‍മാര്‍ സ്‌ട്രോസ്ബര്‍ഗില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ്പിലെ വിപണികളെ മാന്ദ്യം പിടിച്ചുലയ്ക്കുകയും ആഗോള സാമ്പത്തിക മേഖലയിലെ അസന്തുലിതാവസ്ഥ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന നേതാക്കളാണ് സര്‍ക്കോസിയും മെര്‍്ക്കലും.
സാമ്പത്തിക പ്രതിസന്ധി ഇരുവരുടെയും അധികാരം നഷ്ടമാകാനും കാരണമായേക്കാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടിയാണ് ഇവര്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത മൂന്നാമത്തെ രാഷ്ട്ര തലവന്‍. മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണി രാജിവച്ചതിനെ തുടര്‍ന്ന് അടുത്തകാലത്താണ് മോണ്ടി അധികാരമേറ്റെടുത്തത്. സഖ്യ ഉടമ്പടിയുടെ പദ്ധതി അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കോസി അറിയിച്ചു.
ഡിസംബര്‍ ഒമ്പതിന് നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ സമ്മേളനത്തില്‍ ഈ പദ്ധതി മുന്നോട്ടുവയ്ക്കും. ബ്രിട്ടന്‍, പോളണ്ട് തുടങ്ങിയ യൂറോസോണില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങള്‍ ഉള്‍പ്പെടെ 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയും ഐക്യനാടുകളില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. പൊതു കറന്‍സി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് അത്യാവശ്യമാണെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി.
മോണ്ടി അധികാരമേറ്റെടുത്ത ശേഷം മൂന്ന് രാഷ്ട്രങ്ങളിലെയും നേതാക്കള്‍ ഇതാദ്യമായി കൂടിയാലോചന നടത്തുന്നത്. ഇറ്റലിക്ക് 2.6 ട്രില്യണ്‍ ഡോളറിന്റെ കട ബധ്യത ഉണ്ടായ സാഹചര്യത്തിലാണ് മോണ്ടി അധികാരമേറ്റെടുക്കുന്നത്. യൂറോപ്യന്റെ ഇപ്പോഴത്തെ പ്രതിസന്ധി വിരുദ്ധ പദ്ധതികളൊന്നും ഇറ്റലിയുടെ കടബാധ്യത പരിഹരിക്കാന്‍ പര്യാപ്തമല്ല. മൂന്ന് നേതാക്കളും ഉടന്‍ തന്നെ റോമില്‍ വച്ചും കൂടിക്കാഴ്ച നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല