സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മുസ്ലീം പള്ളിക്കു നേരെ ആക്രമണം, പ്രാര്‍ഥനാ സമയത്ത് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം. തെക്കന്‍ ഫ്രാന്‍സിലെ വാലന്‍സിലാണ് പള്ളിക്കുനേരെ വീണ്ടും ആക്രമണശ്രമം ഉണ്ടായത്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ഒരു സൈനികനും വയോധികനും പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പള്ളിയില്‍ ഏറെ പേര്‍ ആരാധനക്കത്തെിയ സമയത്ത് കാര്‍ അവര്‍ക്കിടയിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു അക്രമിയെന്ന് വാലന്‍സ് മേയര്‍ നികളസ് ദര്‍ഗോണ്‍ പറഞ്ഞു. ഈ സമയം നാല് സൈനികര്‍ പള്ളിക്ക് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. അതിക്രമിച്ചുകടക്കാനുള്ള ഡ്രൈവറുടെ രണ്ടാമത്തെ ശ്രമത്തിനിടെ സൈനികന്റെ വെടിവെപ്പിലാണ് വയോധികന് പരിക്കേറ്റത്.
ആക്രമണത്തിന് പിന്നില്‍ 29 കാരനാണെന്ന് സംശയിക്കുന്നു. ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പള്ളിയുടെ നേതൃത്വവും ആരാധനക്കത്തെിയവരും ആക്രമണത്തില്‍ നടുങ്ങിയതായും പ്രതിരോധിച്ച സൈനികരെ അഭിനന്ദിക്കുന്നതായും പള്ളി ഇമാം അബ്ദുല്ല ഇമാം ദിലിഔഫ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
നവംബര്‍ 13 ലെ ഭീകരാക്രമണത്തിനു ശേഷം രാജ്യത്തെ സര്‍ക്കാര്‍ ഓഫിസുകളും ആരാധനാലയങ്ങളും വന്‍ സൈനിക സംരക്ഷണയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല