ബ്രട്ടീഷ് കുടുംബത്തിന്റെ ഫ്രാന്‍സിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ സ്വത്ത് ഭാഗം വയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളാണ് എന്ന് സൂചന. എന്നാല്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം കൊല്ല്പ്പെട്ട സാദ് അല്‍ ഹിലിയുടെ സഹോദരന് നിഷേധിച്ചു. കുടുംബത്തിന്റെ സ്വത്ത് ഭാഗം വയ്ക്കുന്നത് സംബന്ധിച്ച് തയ്യാറാക്കിയ വില്‍പ്പത്രത്തെ കുറിച്ച് സഹോദരന്മാര് തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കുന്ന ഫ്രഞ്ച് ഡിക്ടടീവുമാര് ബ്രിട്ടനിലേക്ക് തിരിച്ചു. അവധിക്കാല ആഘോഷത്തിനിടെ ഫ്രാന്‍സിലെ ആല്‍പ്സിന് അടുത്ത് വച്ചാണ് സാദും കുടുംബവും കൊലചെയ്യപ്പെട്ടത്. ഒരു പ്രൊഫഷണല്‍ വാടക കൊലയാളിയാണ് കൊല നടത്തിയതെന്ന് കരുതുന്നു. ബ്രിട്ടനില്‍ തന്നെ ബിസിനസ്സ് നടത്തുകയാണ് സാദിന്റെ സഹോദരന്. എന്നാല്‍ സംശയത്തെ തുടര്‍ന്ന് ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കേസിലെ സാക്ഷിയായിട്ടാണ് ഇയാളെ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും ആവശ്യമെങ്കില്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ബ്രട്ടീഷ് പോലീസ് അറിയിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട സാദിന്റെ സഹോദരന് സെയ്ദ് അല്‍ ഹിലി സറേയിലെ പോലീസ് സ്റ്റേഷനിലെത്തിയാണ് കുറ്റം നിഷേധിച്ചത്. കേസ് അന്വേഷണത്തിന്റെ ചുമതലയുളള മൂന്ന് ഫ്രഞ്ച് ഡിറ്റക്ടീവുമാര്‍ ഇന്ന് സെയ്ദിനെ ചോദ്യം ചെയ്യും. സെയ്ദിന്റെ വീട്ടിലും സാദിന്റെ വീട്ടിലും പരിശോധന നടത്താനും ഡിറ്റക്ടീവുമാര്ക്ക് പദ്ധതിയുണ്ട്. ഇരുവരുടേയും പിതാവിന്റെ പേരിലുളള എസ്റ്റേറ്റ് സംബന്ധിച്ചായിരുന്നു ഇവരുവര്‍ക്കും ഇടയില്‍ തര്‍ക്കം നിലനിന്നിരുന്നത്. ഇവരുടെ പിതാവായ കാദീം കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. സഹോദരന്മാര് ചേര്‍ന്ന് നട്ത്തിയിരുന്ന ടെക്നിക്കല്‍ ഡിസൈന്‍ സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ഷിപ്പ് സംബന്ധിച്ചും തര്‍ക്കം നിലനിന്നിരുന്നു. തെളിവുകള്‍ എല്ലാം സെയ്ദിന് നേരേയാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് സൂചന. മറ്റ് കാരണങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രത്യേകിച്ചും സാദിന്റെ ഇറാഖ് ബന്ധം. ഇറാഖ് വംശജനായ സാദും കുടുംബവും സദ്ദാം ഹുസൈന്റെ കിരാത ഭരണത്തെ തുടര്‍ന്നാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്.
പോലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് കൊല നടന്ന സ്ഥലത്ത് നിന്ന് അതിവേഗത്തില്‍ പോയ ഒരു മോട്ടോര്‍ ബൈക്കും ഗ്രീന്‍ ഫോര്‍ എക്സ് ഫോര്‍ കാറും കണ്ടെത്താന്‍ പോലീസ് കഴിഞ്ഞില്ല. സംഭവം നടന്നതിന് ശേഷം റോഡില്‍ കൂടി കടന്നുപോയ വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. നിരവധി റൗണ്ട് വെടിവെച്ചതായി തെളിഞ്ഞ സാഹചര്യത്തില്‍ കൊല നടത്തിയത് ഒന്നില്‍ കൂടുതല്‍ പേരാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.
കിഴക്കന്‍ ഫ്രാന്‍സിലെ ആല്‍പ്സില്‍ അവധിക്കാല ആഘോഷത്തിനായി എത്തിയതായിരുന്നു സാദും കുടുംബവും. സാദ് അല്‍ ഹിലി, ഭാര്യ ഇക്ബാല്‍, ഇക്ബാലിന്റെ മാതാവ് എന്നിവരാണ് മരിച്ചത്. സാദിന്റെ മകളായ സെയ്നാബ് അക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. മറ്റൊരു മകളായ സൈന കാറിനടിയില്‍ ഒളിച്ചതിനെ തുടര്‍ന്ന് അത്ഭുതകരമായി രക്ഷപെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല