1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2016

സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ നികുതി വെട്ടിപ്പു തടയാന്‍ നിയോഗിക്കപ്പെട്ട മന്ത്രിക്ക് നികുതി വെട്ടിപ്പിന് മൂന്നു വര്‍ഷം തടവ്. രാജ്യത്തു നികുതി അടയ്ക്കാത്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് നിയമിച്ച മുന്‍ ബജറ്റ് മന്ത്രി ജെറോം കഹുസ്വാകിനാണ് നികുതി വെട്ടിച്ച കേസില്‍ മൂന്നു വര്‍ഷം കോടതി വിധിച്ചത്.

പാരീസിലെ പ്രത്യേക കോടതിയാണ് മുന്‍മന്ത്രിക്കു ശിക്ഷ വിധിച്ചത്. അഞ്ചുവര്‍ഷത്തേക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിനു വിലക്കുമുണ്ട്. അപ്പീല്‍ കൊടുക്കാന്‍ സാവകാശം അനുവദിച്ചു. കോസ്‌മെറ്റിക് സര്‍ജനായിരുന്ന ജെറോമിനെ 2012 ലാണ് ഫ്രാന്‍സ്വാ ഒളാന്ദ് ബജറ്റ് മന്ത്രിയായി നിയമിക്കുന്നത്.

അടുത്ത വര്‍ഷം തന്നെ സ്വിസ് ബാങ്കിലെ അക്കൗണ്ട് വിവരം മറച്ചുവച്ചതിന്റെ പേരില്‍ അദ്ദേഹത്തിനു രാജിവയ്‌ക്കേണ്ടി വന്നിരുന്നു. അക്കൗണ്ട് വിവരം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. നിക്ഷേപം സംബന്ധിച്ച വിവരം മറച്ചുവച്ചതിനു ബാങ്കിനും പിഴ വിധിച്ചിട്ടുണ്ട്. ജെറോമിന്റെ മുന്‍ ഭാര്യയും നികുതിവെട്ടിപ്പിന് രണ്ടു വര്‍ഷം തടവ് അനുഭവിച്ചിട്ടുണ്ട്.

രാജ്യത്തെ സമ്പന്നരില്‍നിന്നും നികുതി പിരിക്കാനുള്ള കര്‍ശന നടപടികളുമായാണ് ഫ്രാന്‍സ്വാ ഒളാന്ദ് മുന്നോട്ടു പോകുന്നത്. തന്റെ മന്ത്രിസഭയിലുള്ളവര്‍ സ്വത്ത് വെളിപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.