സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ നീസ് ഭീകരാക്രമണം, ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണക്കുന്ന വാര്‍ത്ത ഏജന്‍സിയായ അമാഖ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറ്റിയ ട്രക്ക് ഓടിച്ചിരുന്നത് ഐ.എസ് ഭീകരനാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐ.എസിനെതിരെ സൈനീക നീക്കം നടത്തുന്ന യു.എസിന്റെ സഖ്യകക്ഷി രാജ്യങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായിരുന്നു നീസിലേതെന്നും അമാഖ് സ്ഥിരീകരിച്ചു. മുഹമ്മദ് എന്ന 19കാരനാണ് ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടു. നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഹൊളണ്ടെ സ്ഥിരീകരിച്ചിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ഇവരുടെ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ ഫ്രഞ്ച് അധികൃതര്‍ തയ്യാറായില്ല. ട്രക്ക് ഓടിച്ച മുഹമ്മദിന്റെ രണ്ടാം ഭാര്യയും അറസ്റ്റിലായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല