1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2022

സ്വന്തം ലേഖകൻ: പീഡനക്കേസിൽ ജലന്തർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അതിജീവിത അപ്പീൽ നൽകി. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് കന്യാസ്ത്രീയുടെ ഹർജിയിൽ പറയുന്നു.

ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് രാവിലെ അറിയിച്ചിരുന്നു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2022 ജനുവരി 14നാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി ജില്ലാ അഡിഷനൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ വിധി പറഞ്ഞത്. കന്യാസ്ത്രീയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016വരെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ ബിഷപ്പിനെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി. ഡിവൈഎസ്പി കെ.സുഭാഷാണ് കേസ് അന്വേഷിച്ചത്.

എ.ജി.യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അപ്പീല്‍ പോകാനുള്ള അനുമതി നല്‍കിയത്. വിചാരണ കോടതി വിധിക്കെതിരേ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പോലീസ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ എ.ജി.യുടെ നിയമോപേദശം തേടിയത്. കേസില്‍ അപ്പീല്‍ പോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു എ.ജി.യുടെ മറുപടി. തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 2022 ജനുവരി 14-നാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും സ്ഥാപിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും പല പ്രധാനവിവരങ്ങളും കോടതിക്ക് മുന്നില്‍ എത്താതെ പോയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.