സ്വന്തം ലേഖകന്‍: ജന്‍ധന്‍ അക്കൗണ്ടുകള്‍ മറയാക്കി കള്ളപ്പണം വെളുപ്പിക്കല്‍, മുന്നറിയിപ്പുമായി പ്രധാനമന്ത്രി. കള്ളപ്പണം നിക്ഷേപിക്കുന്നതിന് ജന്‍ധന്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയ പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നവര്‍ അഴിയെണ്ണുമെന്ന് ഓര്‍മിപ്പിച്ചു. ജനങ്ങളുടെ അധ്വാനവും ത്യാഗവും പാഴാകാന്‍ അനുവദിക്കില്ല. ഏഴ് പതിറ്റാണ്ട് നീണ്ട വരി നില്‍ക്കല്‍ അവസാനിപ്പിക്കുന്നതിനുള്ള അവസാന വരി നില്‍ക്കലാണ് ഇപ്പോഴത്തേതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ 50 ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്ന് ആവര്‍ത്തിച്ച വ്യക്തമാക്കിയ പ്രധാനമന്ത്രി എല്ലാ വരികളും അവസാനിപ്പിക്കാനുള്ള വരിനില്‍ക്കലാണ് ഇപ്പോഴത്തേതെന്നും പറഞ്ഞു. ഇപ്പോള്‍ അല്‍പ്പം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. എന്നാല്‍ സ്ഥിതിഗതികള്‍ ഇതിനകം മാറിക്കഴിഞ്ഞു. രാജ്യത്തെ ജനങ്ങളെ താന്‍ സല്യൂട്ട് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം രാജ്യത്തെ ഒരു വിഭാഗം തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത് വേദനാജനകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കൊള്ളയടിക്കുന്നവര്‍ക്കെതിരെ നടപടി എടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്. അഴിമതിയെയും കള്ളപ്പണത്തെയും എതിര്‍ക്കുന്നതിലൂടെ ഞാന്‍ എന്തെങ്കിലും ക്രിമിനല്‍ കുറ്റമാണോ ചെയ്തത്‌മോഡി ചോദിച്ചു. താന്‍ ഈ യുദ്ധം ചെയ്യുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമ്യം കേരളത്തില്‍ ഉള്‍പ്പെടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. കേരളത്തില്‍ കൊച്ചിക്ക് പുറമെ കൊല്‍ക്കത്ത ബീഹാര്‍, വാരണാസി എന്നിവടങ്ങളിലെ ജന്‍ധന്‍ അക്കൗണ്ടുകളിലും ക്രമക്കേട് കണ്ടെത്തി. 1.64 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇറവിടം വ്യക്തമല്ലാത്ത പണമാണ് ഇത്. ബീഹാറിലെ ഒരു ജന്‍ധന്‍ അക്കൗണ്ടില്‍ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടെത്തി.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നിട്ടുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല