ഫ്രഡ്ഡി ഗ്രെയെ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്കായി ബാള്‍ട്ട്ിമൊര്‍ പൊലീസ് യൂണിയന്‍ ഗോ ഫണ്ട് മീ പേജ് ആരംഭിച്ചു. എന്നാല്‍ പേജ് ആരംഭിച്ച് ഒരു മണിക്കൂര്‍ തികയുന്നതിന് മുന്‍പ് പേജ് നീക്കം ചെയ്തു. ഫണ്ട് റെയ്‌സിംഗ് വെബ്‌സൈറ്റുകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് വെബ്‌സൈറ്റ് നീക്കം ചെയ്തത്. ബാള്‍ട്ടിമോറില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നവരെ കൊള്ളക്കാരുടെ കൂട്ടമെന്നാണ് അസോസിയേഷന്‍ വിശേഷിപ്പിച്ചത്.
പേജ് നീക്കം ചെയ്യുന്നതിന് മുന്‍പായി ഇവര്‍ 1000 ഡോളര്‍ ഇവര്‍ സമാഹരിച്ചിരുന്നു.
ഫ്രഡ്ഡി ഗ്രേയുടെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട നിരപരാധികളായ പൊലീസ് ഓഫീസര്‍മാരെ രക്ഷിക്കുന്നതിനായി ഫണ്ടിംഗ് ആരംഭിക്കണമെന്ന് വിവിധ ഭാഗങ്ങളില്‍നിന്നായി ആവശ്യുമുണ്ടായതിനെ തുടര്‍ന്നാണ് ഗോഫണ്ട്മീ വെബ്‌സൈറ്റ് ആരംഭിച്ചതെന്ന് വെബ്‌സൈറ്റില്‍ വിശദീകരിച്ചിരുന്നു.
പിന്നീട് വെബ്‌സൈറ്റ് നീക്കം ചെയ്തതിന് ശേഷം പൊലീസ് യൂണിയന്‍ ഭാരവാഹികള്‍ അവരുടെ പേഴ്‌സണല്‍ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പുതിയ പേജിനായുള്ള ശ്രമം ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല