സ്വന്തം ലേഖകന്‍: ചെറിയ വരുമാനമുള്ളവര്‍ക്ക് സൗജന്യ താമസം ഉറപ്പാക്കുന്ന നിയമവുമായി യുഎഇ സര്‍ക്കാര്‍. രണ്ടായിരം ദിര്‍ഹത്തില്‍ താഴെയുള്ളവരാണ് സൗജന്യ താമസ ആനുകൂല്യത്തിന് അര്‍ഹരാകുക. ഈ വര്‍ഷം അവസാനത്തോടുകൂടി നിയമം പ്രാബല്യത്തില്‍ വരുമെന്ന് യു.എ.ഇ മന്ത്രാലയം വ്യക്തമാക്കി.
ചെറിയ വരുമാനക്കാരായ സാധാരണ തൊഴിലാളികള്‍ക്ക് ഏറെ സഹായകമാണ് ഈ നിയമം. ചെറിയ വരുമാനക്കാരുടെ ജീവിത സാഹചര്യങ്ങള്‍ സംബന്ധിച്ച വിദഗ്ധരുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതിയ നിയമപ്രകാരം തൊഴിലുടമ തൊഴിലാളിയ്ക്ക് സൗജന്യമായി താമസ സൗകര്യം നല്‍കണം.
ഈ വര്‍ഷം ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവാരം പുലര്‍ത്തുന്ന മികച്ച താമസ സൗകര്യമാണ് തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടത്. ഈ പാര്‍പ്പിടങ്ങളില്‍ അധികൃതര്‍ പരിശോധനയും നടത്തുകയും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല