സ്വന്തം ലേഖകന്‍: ഫ്രീ ബേസിക്‌സ്, അടുത്ത തട്ടിപ്പു പരിപാടിയുമായി ഫേസ്ബുക്ക്, പ്രതിഷേധം വ്യാപകമാകുന്നു. നേരത്തെ ഫേസ്ബുക്കിന്റെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് രൂപീകരിയ്ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നു.
അത് ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്യ്രത്തെ, അതായത് നെറ്റ് ന്യൂട്രാലിറ്റിയ്െബാധിക്കുമെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. ഇതേ തുടര്‍ന്നാണ് ഫേസ്ബുക്ക് ഇപ്പോള്‍ ഫ്രീ ബേസിക്‌സ് എന്ന പുതിയ സംരഭവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഫ്രീ ബേസിക്‌സിനെ രക്ഷിയ്ക്കാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കൂ എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഇതിനായി ‘ട്രായ്’ക്ക് ഇമെയില്‍ അയക്കാനും ഫേസ്ബുക്ക് കാമ്പയിന്‍ ആഹ്വാനം ചെയ്യുന്നു. ഫേസ്ബുക്കില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ തന്നെ ഒരു നോട്ടിഫിക്കേഷന്‍ പ്രത്യക്ഷപ്പെടുകയും തുടര്‍ന്ന് പൂരിപ്പിച്ച് ട്രായിക്ക് അയക്കാനുള്ള ഫോം ഫേസ്ബുക്ക് തന്നെ തരുകയും ചെയ്യുന്ന രീതിയിലാണ് പുതിയ ഫ്രീ ബേസിക്‌സ് കാമ്പയിന്‍.
ഇന്റര്‍നെറ്റ് ഓര്‍ഗിന്റെ മറ്റൊരു രൂപമാണ് ഫ്രീ ബേസിക്‌സ്. സെര്‍ച്ച്, വിക്കിപീഡിയ, ആരോഗ്യ സംബന്ധമായ വിവരങ്ങള്‍, കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റില്‍ നിന്നെടുക്കാം എന്നതാണ് ഫേസ്ബുക്ക് പറയുന്ന പ്രധാന നേട്ടം. എന്നാല്‍ ഈ സൗകര്യം ചില പ്രത്യേക സൈറ്റുകളിലേക്ക് മാത്രമായി ഇന്റര്‍നെറ്റ് ട്രാഫിക് ഒതുക്കാനുള്ള തന്ത്രമാണെന്നാണ് മറുവാദം. ഫ്രീ ബേസിക്‌സ് കഴിഞ്ഞ മാസം ഇന്ത്യയില്‍ നിലവില്‍ വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല