സ്വന്തം ലേഖകന്‍: പുതിയ കുടിയേറ്റക്കാര്‍ക്ക് സൗജന്യ ഇംഗ്ലീഷ് പഠനത്തിനുള്ള അവസരവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഏതാണ്ട് 510 മണിക്കൂറുകള്‍ സൗജന്യമായി പടിവാനുള്ള അവസരമാണു സര്‍ക്കാര്‍ ഒരുക്കുന്നത്. ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റസിഡസി അഥവാ പാര്‍ട്ണര്‍ വിസ, താത്കാലിക പ്രൊട്ടക്ഷന്‍ വിസ തുടങ്ങിയ താത്കാലിക വിസയില്‍ ഉള്ളവര്‍ക്ക് ഇതിനായി അപേക്ഷിക്കാം.
ഓസ്‌ട്രേലിയയില്‍ എത്തി ആറുമാസതിനിടയില്‍ ഒരു എ എം ഇ പി പ്രൊവൈഡര്‍ന്റെ പക്കല്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യപടി. കുട്ടികളും 18 വയസ്സില്‍ താഴെ പ്രായമായവരും 12 മാസത്തിനുള്ളില്‍ റജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ഇതിന് ശേഷം 12 മാസത്തിനുള്ളില്‍ പഠനം ആരംഭിക്കണം. ഇത് അഞ്ച് വര്ഷം കൊണ്ട് പൂര്‍ത്തിയാക്കിയാല്‍ മതി.
ഈ പദ്ധതിയ്ക്കായി രാജ്യത്ത് 300 ഓളം പ്രൊവൈഡര്‍മാരുണ്ട്. ഇതില്‍ നിന്നും നിങ്ങളുടെ സമീപത്തുള്ള പ്രൊവൈഡറെ തിരഞ്ഞെടുക്കാവുന്നതാണ്. പ്രൊവൈഡര്‍മാരുടെ വിവരങ്ങള്‍ താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്. https://www.education.gov.au/adultmigrantenglishprogramserviceproviders. പുതിയ കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ സമൂഹമായി ഇഴുകിച്ചേരുന്നത് എളുപ്പമാക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല