1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2012

ലണ്ടന്‍: ഇരുപത്തിയെട്ട് വര്‍ഷമായി ഒറ്റ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക് ഇനിമുതല്‍ റസ്‌റ്റോറന്റിന്റെ വക സൗജന്യ ഭക്ഷണം. ലോയല്‍ ബോബ്, മാര്‍ഗരറ്റ് അലന്‍ എന്നീ ദമ്പതികള്‍ക്കാണ് ഇനി മുതല്‍ അവരുടെ ജീവിതകാലം മുഴുവന്‍ ലെസ്റ്ററിലെ ഖൈബര്‍ തന്തൂരി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം സൗജന്യമായി ലഭിക്കുന്നത്്. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി ആഴ്ചയില്‍ മൂന്ന് ദിവസം ഇവര്‍ ഇവിടെ നിന്ന് മുടങ്ങാതെ ഭക്ഷണം കഴിക്കുന്നുണ്ട്. 1984ലാണ് ലെസ്്റ്ററില്‍ ഈ റസ്‌റ്റോറന്റ് തുറക്കുന്നത്. അന്നുമുതല്‍ ഇവിടെ നിന്നാണ് ഈ ദമ്പതികളുടെ ഭക്ഷണം.
ലോയലിന്റേയും മാര്‍ഗരറ്റിന്റേയും വീട് ലെസ്റ്ററില്‍ നിന്ന 25 മൈല്‍ അകലെയുളള റാഡ്ക്ലിഫിലാണ്. ഇവിടെ നിന്നാണ് ആഴ്ചയില്‍ മൂന്ന് ദിവസം ഭക്ഷണം കഴി്ക്കാന്‍ റസ്റ്റോറന്റിലെത്തുന്നത്. ഇരുപത്തിയെട്ട് വര്‍ഷമായി ഇരുവരും ഒരേ ടേബിളില്‍ തന്നെയാണ് ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നത്. ഇതുവരെ നാലായിരം കറികളും 2000 പപ്പടം, നാന്‍, ബ്രഡ് എന്നിവയും ഇരുവരും കഴിച്ചിട്ടുണ്ടെന്ന് കടയുടമ പറയുന്നു. ഇതിനായി 20,000 പൗണ്ട് ചെലവാക്കിയതായും കടയുടമ പറഞ്ഞു.
തങ്ങളുടെ റസ്്‌റ്റോറന്റിനോടുളള ദമ്പതികളുടെ വിശ്വാസം കാരണമാണ് ഇനി മുതല്‍ ഇരുവര്‍ക്കും റസ്റ്റോറന്റില്‍ നിന്ന് സൗജന്യമായി ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചതെന്ന് റസ്റ്റോറന്റിന്റെ പാര്‍ട്്ണര്‍ ദിനേഷ് റാവെല്‍ പറഞ്ഞു. കഴിഞ്ഞ് ഇരുപത്തിയെട്ട് വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും തങ്ങള്‍ക്ക് ഇവിടെ നിന്ന് മോശമായ ഭക്ഷണം ലഭിച്ചിട്ടില്ലെന്ന് എണ്‍പത്തൊന്നുകാരനായ ബോബ് പറഞ്ഞു. റസ്റ്റോറന്റിന്റെ നിലവാരത്തിന് ഒരിക്കല്‍ പോലും ഇടിവ് സംഭവിച്ചിട്ടില്ല. ഒരിക്കലും ഈ ഭക്ഷണം ബോറടിപ്പിച്ചിട്ടുമില്ല. ഇന്ത്യന്‍ കറികളാണ് തങ്ങളെ ഇവിടേക്ക് ആകര്‍ഷിച്ചതെന്നും ബോബ് വ്യക്തമാക്കി.
ദിനേഷിന്റെ ഓഫര്‍ ആദ്യം തമാശയാണന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ സ്ത്യമാണന്ന് മനസ്സിലായപ്പോള്‍ വിശ്വസിക്കാനായില്ല. മാത്രമല്ല ഞങ്ങള്‍ ശരിക്കും അംഗീകരിക്കപ്പെട്ടതായി തോന്നുന്നുവെന്നും ബോബ് വ്യക്തമാക്കി. ദിനേഷിന്റെ ക്ഷണം സ്വീകരിച്ചാണ് ആദ്യമായി ദമ്പതികള്‍ ഖൈബറിലെത്തുന്നത്. ലെസ്റ്ററിലെ തന്നെ മറ്റൊരു റസ്്‌റ്റോറന്റ് ഉടമയുടെ പൊതു സുഹൃത്തുക്കളായിരുന്നു ഇരുവരും. എന്നാല്‍ പിന്നീട് സ്ഥിരമായി ഇവിടുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടയില്‍ പല റസ്റ്റോറന്റുകളിലും പോയിട്ടുണ്ടെങ്കിലും ഖൈബറിന്റെ അത്രയും വരില്ലന്നായിരുന്നു ഇരുവരുടേയും സാക്ഷ്യം. തുടക്കകാലം മുതല്‍ ഇരുവരും റസ്‌റ്റോറന്റിന്റെ ഭാഗമാണന്നും ഇരുവരുമില്ലാതെ തങ്ങള്‍ക്ക് മുന്നോട്ട് പോകുന്നതിനെ കുറിച്ച് ആലോചിക്കാനാകുന്നില്ലെന്നും അതിനാലാണ് ജീവിതകാലം മുഴുവന്‍ ഇരുവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചതെന്നും റസ്റ്റോറന്‍്‌റ് ഉടമ ദിനേഷ് പറഞ്ഞു. ഞങ്ങള്‍ക്ക് ചെയ്യാവുന്നതില്‍ ഏറ്റവും ചെറിയ സമ്മാനമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.