സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തൊഴില്‍ രഹിതരായ അമിതവണ്ണക്കാര്‍ക്ക് സൗജന്യമായി നല്കാന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. അദ്ഭുതകരമായി വണ്ണം കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന ഒസെമ്പിക് എന്ന മരുന്ന് സൗജന്യമായി നല്കുവാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പദ്ധതി തയ്യാറാക്കുന്നത്. ഇത് എന്‍ എച്ച് എസ്സിന്റെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുമെന്നും അങ്ങനെ പരോക്ഷമായി സമ്പദ്ഘടനയെ സഹായിക്കും എന്നാണ് ഈ ആശയത്തെ പിന്താങ്ങിയ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറയുന്നത്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധിക്കുകയും അങ്ങനെ അവര്‍ക്ക് തൊഴിലിലേക്ക് മടങ്ങാന്‍ കഴിയുമെന്നുമാണ് ബി ബി സിയോട് പ്രധാനമന്ത്രി പറഞ്ഞത്.
ബ്രിട്ടനില്‍ ഒരു മഹാവ്യാധിപോലെ പടരുന്ന അമിതവണ്ണം എന്ന ആരോഗ്യസ്ഥിതിക്ക് ഈ പുത്തന്‍ തലമുറ മരുന്ന് ഫലപ്രദമായേക്കും എന്നാണ് ഹെല്‍ത്ത് സെക്രട്ടറി വിലയിരുത്തുന്നത്. ഒസെമ്പിക് അല്ലെങ്കില്‍ മൗജാരോ മരുന്ന് അമിതവണ്ണം കുറച്ച് ആളുകളെ ജോലിയീലേക്ക് മടങ്ങാന്‍ സഹായിക്കുമെന്നും അതുവഴി രാജ്യത്തിന്റെ ഉദ്പാദനക്ഷമത വര്‍ദ്ധിക്കുമെന്നും ശ്ട്രീറ്റിംഗ്, ദി ടെലെഗ്രാഫിനോട് സ്മ്സാരിക്കവെ പറഞ്ഞു. പ്രതിവര്‍ഷം 74 ബില്യന്‍ പൗണ്ട് ഇതുവഴി അധിക വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയുന്ന മരുന്നുകളില്‍ കിംഗ് കോംഗ് എന്നറിയപ്പെടുന്ന ഇതിന് ഒന്നര വര്‍ഷം കോണ്ട് ശരീരത്തിലെ 26 ശതമാനം കൊഴുപ്പ് എരിച്ചു കളയാന്‍ കഴിയുമെന്ന് മുന്‍കാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാധാരണയായി ടൈപ്പ് 2 പ്രമേഹം ചികിത്സിക്കുവാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്ക് ക്രമീകരിക്കുവാനും ഉപയോഗിക്കുന്ന ഈ മരുന്ന് അടുത്ത കാലത്തായി അമിതവണ്ണം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. അമേരിക്കയില്‍ ഈ മരുന്നിന് പ്രിയമേറി വരികയുമാണ്.
നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആമാശയത്തില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന ഇന്സെര്ടിന്സ് എന്ന ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്. ഇത് ആവശ്യമുള്ള സമയത്ത് കൂടുതല്‍ ഇന്‍സുലിന്‍ ഉപയോഗിക്കുവാന്‍ ശരീരത്തെ സഹായിക്കുന്നു. മാത്രമല്ല, കരള്‍ ഉദ്പാദിപ്പിക്കുന്ന ഗ്ലൂക്കോസ് അല്ലെങ്കില്‍ പഞ്ചസാരയുടെ അളവ് ഇത് കുറയ്ക്കുകയും ചെയ്യുന്നു. അതുവഴി ദഹന പ്രക്രിയ സാവധാനത്തിലാക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു.
ഇത് ഉപയോഗിക്കുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ കുത്തിവയ്പ്പ് ആയാണ് ഇത് എടുക്കുന്നത്. ദഹന പ്രക്രിയ സാവധാനത്തിലാക്കുകയും, വിശപ്പ് കുറയ്ക്കുകയും ചെയ്തുകൊണ്ടാണ് ഇത് ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നത്. വിശപ്പ് കുറയുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയും. എന്നാല്‍, ഈ മരുന്നിന് ചില പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ് സാധാരണ പാര്‍ശ്വഫലങ്ങള്‍.ഈ വര്‍ഷം ഈ മരുന്ന് കഴിച്ച് ബ്രിട്ടനില്‍ 3,000 ഓളം പേര് രോഗബാധിതരായി എന്ന് സെപ്റ്റംബറില്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, അമിതവണ്ണം കുറയ്ക്കുന്നതിനുള്ള മരുന്ന് എന്‍ എച്ച് എസ് വഴി വിതരണം ചെയ്യുന്നത് ഇപ്പോള്‍ തന്നെ ജോലിഭാരം സമ്മര്‍ദ്ദത്തിലാക്കിയ എന്‍ എച്ച് എസ്സിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം കൊണ്ടുവരുമെന്നാണ് എന്‍ എച്ച് എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അമന്‍ഡ പ്രിറ്റ്കാര്ഡ് പറയുന്നത്. അമിതവണ്ണം ഒരു രോഗാവസ്ഥ തന്നെയാണെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില് അത് കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്നും അവര്‍ സമ്മതിക്കുന്നു. മാത്രമല്ല, മരുന്ന് സൗജന്യമായി നല്കുന്ന പദ്ധതി രാജ്യത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, എന്‍ എച്ച് എസ്സില്‍ അടിസ്ഥാന മാറ്റങ്ങള്‍ വരുത്താതെ ഈ പദ്ധതി നടപ്പിലാക്കുന്നത് ജീവനക്കാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല