സ്വന്തം ലേഖകന്‍: ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ സൗജന്യ ചികിത്സയുമായി അഹമ്മദബാദ് ആശുപത്രി ശ്രദ്ധ നേടുന്നു. ഈ ആശുപത്രിയില്‍ ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ആശുപത്രി ഫീസ് സൗജന്യമാണ്. ഫീസ് ഒഴിവാക്കുമെന്ന് മാത്രമല്ല സന്തോഷ സൂചകമായി പാര്‍ട്ടി നടത്താനും ആശുപത്രി അധികൃതര്‍ തയ്യാറാണ്. അഹമ്മദാബാദിലെ സിന്ധു ആശുപത്രിയിലാണ് വ്യത്യസ്തമായ ഈ സമീപനം.
ആശുപത്രിയില്‍ എത്തുന്നവര്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി അമിതമായ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടികള്‍ ജനിക്കുന്നവര്‍ക്ക് ആശുപത്രി ഫീസില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ആശുപത്രി എം.ഡി. മഹാദേവ് ലൊഹാന പറഞ്ഞു.
ആണ്‍കുട്ടിയുടെ ജനനം ആഘോഷിക്കുകയും ചെയ്യുന്നത് സുഖകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ ജനിക്കുന്നവര്‍ക്ക് പ്രത്യേക ഫീസിളവ് നല്‍കി തുടങ്ങിയതോടെ 150 ഓളം ദമ്പതികള്‍ ഈ ആശുപത്രിയില്‍ പ്രസവത്തിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല