സ്വന്തം ലേഖകന്‍: 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍, നിര്‍മ്മാതാക്കള്‍ നിയമക്കുരുക്കില്‍. വെറും 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ എന്ന വാഗ്ദാനവുമായെത്തിയ റിംഗിങ് ബെല്‍സ് കമ്പനിക്കെതിരെ നോയിഡ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വ്യജ വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
‘ഫ്രീഡം 251’ എന്ന പേരില്‍ 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന പ്രഖ്യാപനവുമായാണ് റിംഗിങ് ബെല്‍സ് എന്ന കമ്പനി വാര്‍ത്താ ശ്രദ്ധ നേടുന്നത്. എന്നാല്‍, 40 രൂപ ഷിപ്പിങ് ചാര്‍ജ് ഉള്‍പ്പെടെ 291 രൂപയാണ് ഫോണ്‍ ബുക്കിങിനായി എത്തുമ്പോള്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടതെന്ന് പിന്നീട് വ്യക്തമായി.
ഇതിനു പുറമേ പ്രതിമാസം രണ്ടു കോടി ഫോണുകള്‍ വിപണിയില്‍ ഇറക്കുമെന്ന പ്രഖ്യാപനവും കമ്പനി പിന്‍വലിച്ചിരുന്നു. തുടക്കത്തില്‍ ഓണ്‍ലൈന്‍ വഴി പണമടയ്ക്കാന്‍ അനുവദിച്ചിരുന്നുവെങ്കിലും പീന്നീട് ഇത് ക്യാഷ് ഓണ്‍ ഡെലിവറിയിലേക്ക് മാറി.
30,000 പേരില്‍ നിന്നും വാങ്ങിയ പണം തിരികെ നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ വില്‍ക്കാന്‍ കഴിയുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കൂടാതെ കമ്പനി വില്‍ക്കുന്നത് വിപണിയിലുള്ള ചൈനീസ് ഫോണിന്റെ മറ്റൊരു പതിപ്പാണെന്നും ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല