സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാരിനും സുരക്ഷാ ഏജന്‍സികള്‍ക്കും അനുമതി നല്‍കുന്ന നിയമം വീണ്ടും നിലവില്‍ വന്നു. കഴിഞ്ഞ ദിവസം നിയമത്തിന്റെ കാലാവധി അവാസാനിച്ചതിനെ തുടര്‍ന്നാണ് നിയമം വീണ്ടും പ്രാബല്യത്തില്‍ വന്നത്.
ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് നിയമത്തിന്റെ രണ്ടാം വരവ്.
കാലാവധി കഴിഞ്ഞതിനാലും സെനറ്റ് വോട്ടിങില്‍ പരാജയപ്പെട്ടതിനാലും രണ്ടു ദിവസം മുമ്പാണ് ചോര്‍ത്തല്‍ നിയമം അമേരിക്കയില്‍ ഇല്ലാതായത്. എന്നാല്‍ ഈ നിയമം ഫ്രീഡം ആക്ട് എന്ന പേരില്‍ സെനറ്റ് വീണ്ടും പാസാക്കുകയായിരുന്നു.
നേരത്തെയുള്ള ഫോണ്‍ ചോര്‍ത്തല്‍ നടപടി അംഗീകരിക്കുന്ന പുതിയ ആക്ട് പക്ഷേ ചില ഉപാധികള്‍ വെക്കുന്നുണ്ട്. ഉപഭോക്താവിന്റെ വിവരങ്ങള്‍ സര്‍ക്കാറിനു പകരം ഫോണ്‍ കമ്പനികള്‍ തന്നെ സൂക്ഷിക്കുമെന്നതാണ് പ്രധാന വ്യത്യാസം. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന മുറക്ക് കമ്പനികള്‍ ഇത് കൈമാറണം.
എന്‍എസ്എ ഉദ്യോഗസ്ഥനായ എഡ്വേഡ് സ്‌നോഡനാണ് യുഎസ് സര്‍ക്കാര്‍ പൗരന്മാരുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന വിവരം പുറത്ത് വിട്ടത്. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ സെനറ്റില്‍ പരാജയപ്പെട്ട നിയമം പുതിയ നിയമമായി പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു
ആറുമാസം കഴിഞ്ഞ പുതുക്കണമെന്ന വ്യവസ്ഥയിലാണ് നിയമം പാസാക്കിയത്. നിയമത്തെ എതിര്‍ക്കുന്ന പ്രതിനിധികള്‍ സെനറ്റില്‍ ഇപ്പോഴുമുണ്ട് എന്നതിനാല്‍ ഡിസംബറില്‍ നിയമം പുതുക്കുമ്പോള്‍ പ്രശ്‌നം രൂക്ഷമാകും എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല