സ്വന്തം ലേഖകന്‍: പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രകടനങ്ങള്‍ പാക് അധീന കശ്മീരില്‍ വ്യാപകമാകുന്നു, തങ്ങളുടെ നാട് പാകിസ്താന്‍ ഭീകരരെക്കൊണ്ട് നിറക്കുന്നതായി ആരോപണം. പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ജന്ദാലിയില്‍ വന്‍ പ്രകടനം സംഘടിപ്പിച്ചത്. പാകിസ്താന്റെ പിടിമുറുക്കത്തില്‍ നിന്ന് വിടുതല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.
പ്രദേശത്തേക്ക് ഭീകരരെ അയച്ച് പാകിസ്താന്‍ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്ന് സമരനായകന്‍ ലിയാഖത്ത് ഖാന്‍ ആരോപിച്ചു. പ്രദേശത്ത് നടക്കുന്ന അക്രമ സംഭവങ്ങളുടെ പിന്നില്‍ പാകിസ്താന്‍ ആണെന്ന് പാക് അധീന കശ്മീര്‍ നേതാവ് മിസ്ഫര്‍ ഖാന്‍ നേരത്തെ ആരോപിച്ചിരുന്നു. മേഖല പാകിസ്താന്‍ കൊള്ളയടിക്കുകയാണെന്നും ഗില്‍ഗിത്ത്ബാള്‍ട്ടിസ്താന്‍ പാകിസ്താന്റെ ഭാഗമല്ലെന്നും ഖാന്‍ പറഞ്ഞിരുന്നു.
പ്രദേശവാസികളെ പാകിസ്താന്‍ അടിമകളെ പോലെയാണ് കാണുന്നതെന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായ തയ്ഫൂര്‍ അക്ബര്‍ ആരോപിച്ചു. രാജ്യദ്രോഹം ആരോപിച്ച് ആളുകളെ പോലീസ് പിടികൂടി ജയില്‍ അടയ്ക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ പ്രദേശവാസികള്‍ കഴിയുന്നത്. നല്ല റോഡുകളോ ഫാക്ടറികളോ എന്തിന് പുസ്തകം പോലും ഇവിടെ നിരോധിച്ചിരിക്കുകയാണെന്നും അക്ബര്‍ പറയുന്നു.
ഈ പ്രദേശത്ത് നേരത്തെയും ജനങ്ങള്‍ പ്രതിഷേധം നടത്തിയിട്ടുണ്ട്. 2016ലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജനങ്ങളെ അനുവദിച്ചിരുന്നില്ല. ഐഎസ്‌ഐയുടെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫിന്റെ പിഎംഎല്‍ (എന്‍) ആകെയുള്ള 41ല്‍ 32 സീറ്റുകളും സ്വന്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല