സ്വന്തം ലേഖകന്‍: ലോക ജനസംഖ്യയില്‍ മൂന്നിലൊരു വിഭാഗത്തിന് സ്വാതന്ത്യം ഇന്നും സ്വപ്നങ്ങളില്‍ മാത്രം, 260 കോടി ആളുകള്‍ അടിച്ചമര്‍ത്തപ്പെടുന്നതായി റിപ്പോര്‍ട്ട്. ഫ്രീഡം ഹൗസ് എന്ന സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ജനങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.
ലോകമെമ്പാടുമായി 260 കോടി ആളുകളാണ് പലതരത്തിലുള്ള സ്വാതന്ത്ര്യ നിഷേധങ്ങള്‍ അനുഭവിക്കുന്നത്. അഴിമതി, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയാണ് പ്രധാനമായും അടിച്ചമര്‍ത്തലിന് കാരണം.
സിറിയ, ടിബറ്റ്, സൊമാലിയ എന്നിവിടങ്ങളിലെ ജനങ്ങളാണ് ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തലിന് വിധേയമാകുന്നത്. അഭയാര്‍ഥി പ്രവാഹം, വംശീയ വിദ്വേഷം, ഭീകരാക്രമണങ്ങള്‍ എന്നിവ കാരണം പത്തുവര്‍ഷമായി ലോകമെമ്പാടും ജനങ്ങള്‍ക്ക് സ്വാതന്ത്യ്രം കുറഞ്ഞു വരികയാണ്.
എണ്‍പത്താറ് രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് രാഷ്ട്രീയാവകാശങ്ങളും പൗരസ്വാതന്ത്യ്രവും അനുവദിക്കുമ്പോള്‍ 50 രാജ്യങ്ങളില്‍ അത്തരം പൗരസ്വാതന്ത്യ്രങ്ങള്‍ കണികാണാന്‍ കിട്ടാത്ത അവസ്ഥയാണ്. ഇത്തരം അസമത്വങ്ങളാണ് ജനങ്ങളെ കുടിയേറ്റക്കാരായി മാറാന്‍ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല