അതിശൈത്യം ഇങ്ങനെ തുടര്‍ന്നാല്‍ ആഴ്ചയില്‍ രണ്ടായിരം പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ ബ്രിട്ടണിലെ താപനില സൗത്ത് പോളിലെ താപനിലയെക്കാള്‍ കുറവാണിപ്പോള്‍. ഇത് തുടര്‍ന്നാല്‍ വലിയ കുഴപ്പങ്ങളുണ്ടാക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണവിഭാഗം തലവന്‍ പറയുന്നത്. ചിലയിടങ്ങളിലെ മൈനസ് പതിനൊന്ന് ഡിഗ്രിയാണ് താപനില. ഇത് ചിലയിടങ്ങളില്‍ മൈനസ് പന്ത്രണ്ടുവരെ പോകാറുണ്ട്. ഇതിനിടയില്‍ വീശുന്ന കാറ്റും മഞ്ഞുവീഴ്ചയും കാര്യങ്ങളെ രൂക്ഷമാക്കുന്നുണ്ട്.
മഞ്ഞുവീഴ്ച കൂടുന്നതിനനുസരിച്ച് മരിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണവും വര്‍ദ്ധിക്കും എന്നതാണ് പ്രശ്നം. പ്രായമായവരാണ് കൂടുതലായും തണുപ്പ് താങ്ങാന്‍ പറ്റാതെ മരിക്കുന്നത്. വീട്ടിലേയും സമീപ വീടുകളിലേയും പ്രായമായവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രവും ആരോഗ്യരംഗത്തെ വിദഗ്ദരും അറിയിച്ചു. പ്രായമായവര്‍ക്ക് ചൂടുള്ള ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും വിദഗ്ദര്‍ പറഞ്ഞു. വീട്ടില്‍ എപ്പോഴും ചൂടുള്ള അന്തരീക്ഷം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല