യൂറോപ്പിലെ ഒരു ഡിഫന്‍സ് കമ്പനിയുമായുളള രഹസ്യ ഇടപാടുകളാണ് ബ്രട്ടീഷ് സാറ്റലൈറ്റ് എന്‍ജീനീയര്‍ സാദ് അല്‍ ഹിലിയുടേയും കുടുംബത്തിന്റേയും മരണത്തിന് പിന്നിലെന്ന് സൂചന. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഡിഫന്‍സ് കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നതിന് സാദ് രഹസ്യ കോണ്‍ട്രാക്ട് ഒപ്പിട്ടിരുന്നതായി ഫ്രഞ്ച് ഡിറ്റക്ടീവുമാര്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന സാദിന്റെ സഹപ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്ത് തുടങ്ങി. സാദ് ജോലി ചെയ്തിരുന്ന സറേ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിലെ ഉദ്യോഗസ്ഥരേയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ജോലി സംബന്ധമായ കാര്യങ്ങളാണോ മരണത്തിലേക്ക് നയിച്ചത് എന്നറിയാനാണ് ചോദ്യം ചെയ്യല്‍.
സാദിന്റേയും കുടുംബത്തിന്റേയും കൊലയ്്ക്ക് പിന്നില്‍ വാടക കൊലയാളികളാണ് എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു. സാദ് അല്‍ഹിലി, ഭാര്യ ഇക്ബാല്‍, ഇക്ബാലിന്റെ മാതാവ്, വഴിയാത്രക്കാരനായ ഒരാള്‍ എന്നിവരാണ് മരിച്ചത്. കൊലയാളികളെ തടയുന്നതിനിടയിലാണ് വഴിയാത്രക്കാരന് വെടിയേറ്റതെന്ന് സംശയിക്കുന്നു. മരിച്ചവര്‍ക്കെല്ലാം രണ്ട് തവണ വെടിയേറ്റിട്ടുണ്ടന്നതാണ് കൊല നടത്തിയത് വാടക കൊലയാളികളാണ് എന്ന് സംശയിക്കാന്‍. സംഭവ സ്ഥലത്ത് നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ഫ്രാന്‍സില്‍ അവധിക്കാലം ആഘോഷിക്കുന്നതിനായി പോയ അല്‍ഹിലിയേയും കുടുംബത്തേയും കൊലയാളികള്‍ പിന്തുടര്‍ന്നിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സറേയിലുളള സാദിന്റെ വീട്ടിലും പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി.
റഷ്യയും ചൈനയും അടക്കമുളള വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ എയ്‌റോനോട്ടിക് ഡിഫന്‍സ് ആന്‍ഡ് സ്‌പേസിന്റെ പുതിയ പ്രോജക്ടിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാദ് രഹസ്യ കോണ്‍ട്രാക്ടില്‍ ഒപ്പിട്ടിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. 2008ല്‍ ഇഎഡിഎസ് എസ്എസ്ടിഎല്ലിനെ ഏറ്റെടുത്തിരുന്നു. ഡിസംബറില്‍ എസ്എസ്ടിഎല്ലിന്റെ സബ്ബ്ഡിവിഷനായ ഡിഎംസി ഇന്റര്‍നാഷണല്‍ ഇമേജിങ്ങ് സാദ് സന്ദര്‍ശിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സാറ്റലൈറ്റ് ഇമേജ് ഉപയോഗിച്ച് രാജ്യത്തിന്റെ മാപ്പ് നിര്‍മ്മിക്കാന്‍ ചൈനയുമായി അടുത്തിടെ ഡിഎംസി ഇമേജിങ്ങ് കോണ്‍ട്രാക്ട് ഒപ്പിട്ടിരുന്നു. ഡിഎംസിക്ക് റഷ്യയുമായും അഫ്ഗാനിസ്ഥാനുമായും ഇടപാടുകളുണ്ട്. അഫ്ഗാനിസ്ഥാനിലെ നിയമവിരുദ്ധമായ കഞ്ചാവ് തോട്ടങ്ങള്‍ സാറ്റലൈറ്റിന്റെ സഹായത്തോടെ കണ്ടെത്താന്‍ സഹായിക്കുന്നത് ഡിഎംസി ഇമേജിങ്ങാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല