സ്വന്തം ലേഖകന്‍: ക്രിസ്തീയ ദേവാലയത്തില്‍ വൈദികനെ കഴുത്തറുത്തു കൊന്ന സംഭവം, ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം. ക്രിസ്ത്യന്‍, മുസ്ലിം, ബുദ്ധ മതവിഭാഗങ്ങളിലെ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡുമായി കൂടിക്കാഴ്ച നടത്തി.
ആരാധനാലയങ്ങള്‍ തീവ്രവാദ ആക്രമണളുടെ സ്ഥിരം ലക്ഷ്യമായി മാറിയ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് പാരിസ് ഗ്രാന്‍ഡ് മോസ്‌ക് ഖത്തീബ് ദലീല്‍ ബൗബകീര്‍ ആവശ്യപ്പെട്ടു. റൂയന്‍ മേഖലയിലെ കാതലിക് ചര്‍ച്ചിലാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സിനെ ഞെട്ടിച്ച ആക്രമണമുണ്ടായത്.
ആക്രമണത്തെ ശക്തമായി അപലപിച്ച ബൗബകീര്‍ ഇത്തരം ഹീനകൃത്യങ്ങള്‍ ദൈവ നിന്ദയാണെന്ന് പ്രഖ്യാപിച്ചു. ഫ്രാന്‍സിലെ മതേതര ഐക്യത്തെ പാരിസിലെ ആര്‍ച്ച് ബിഷപ് ആന്‍ഡ്രെ വിങ്ത് ട്രോയിസ് പ്രശംസിച്ചു. രാജ്യത്തെ ഐ.എസിന്റെ വിളനിലമാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുരോഹിതന്റെ മരണം വര്‍ഗീയ കലാപത്തിലേക്ക് നയിക്കുമെന്ന് ആശങ്കയിലാണ് അധികൃതരും മതനേതാക്കളും. ചര്‍ച്ചയില്‍ ഓലന്‍ഡ് തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല