1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2011

പൊ­തു­നി­ര­ത്തില്‍ ­മു­ഖാ­വ­ര­ണം­ ധരി­ക്കു­ന്ന­തി­നെ വി­ല­ക്കിയ ഫ്ര­ഞ്ച് സര്‍­ക്കാ­രി­നെ­തി­രെ പു­തിയ സമ­ര­പ­രി­പാ­ടി­യു­മാ­യി ഒരു സ്ത്രീ. അടു­ത്ത­വര്‍­ഷ­ത്തെ തി­ര­ഞ്ഞെ­ടു­പ്പില്‍ പ്ര­സി­ഡ­ന്റ് സ്ഥാ­നാര്‍­ത്ഥി­യാ­യി മത്സ­രി­ക്കു­മെ­ന്നാ­ണ് കെന്‍സ ഡ്രൈ­ഡര്‍ എന്ന മു­ഖാ­വ­രണ അനു­കൂ­ലി മു­ന്ന­റി­യി­പ്പു നല്‍­കു­ന്ന­ത്.

ക­ഴി­ഞ്ഞ ഏപ്രി­ലില്‍ പൊ­തു­നി­ര­ത്തില്‍ മു­ഖാ­വ­ര­ണം നി­രോ­ധി­ച്ച­തി­നു­ശേ­ഷം ആ വസ്ത്രം ധരി­ച്ച­തി­നു കെന്‍­സ­യെ­പ്പോ­ലെ പല സ്ത്രീ­ക­ളും പി­ഴ­യൊ­ടു­ക്കേ­ണ്ടി വന്ന പശ്ചാ­ത്ത­ല­ത്തി­ലാ­ണ് ഈ പ്ര­തി­ഷേ­ധം. തങ്ങ­ളും ഫ്ര­ഞ്ച് പൌ­ര­ന്മാര്‍­ത്ത­ന്നെ­യാ­ണെ­ന്നും ഫ്ര­ഞ്ച് സ്ത്രീ­കള്‍ അനു­ഭ­വി­ക്കു­ന്ന പല­പ്ര­ശ്ന­ങ്ങള്‍­ക്കും പരി­ഹാ­രം കാ­ണു­ക­യാ­ണ് ലക്ഷ്യ­മെ­ന്നു­മാ­ണ് കെന്‍­സ­യു­ടെ പക്ഷം. പൌ­രാ­വ­കാ­ശ­ത്തി­നു വേ­ണ്ടി നി­ല­കൊ­ള്ളു­ന്ന­വ­രാ­ണ് തന്നെ­പ്പോ­ലു­ള്ളര്‍ എന്നും അവര്‍ പറ­ഞ്ഞു­.

അ­തേ­സ­മ­യം പൊ­തു­നി­ര­ത്തില്‍ മു­ഖാ­വ­ര­ണം നി­രോ­ധി­ച്ച പ്ര­സി­ഡ­ന്റ് നി­ക്കോ­ളാ­സ് സര്‍­ക്കോ­സി­യു­ടെ തീ­രു­മാ­ന­ത്തി­നെ അനു­കൂ­ലി­ക്കു­ന്ന­വ­രാ­ണ് ഫ്ര­ഞ്ചു­കാ­രില്‍ ഏറിയ കൂ­റും. മു­ഖം­മ­റ­യ്ക്കു­ന്ന സ്ത്രീ­കള്‍ രാ­ജ്യ­ത്തി­ന്റെ മതേ­ത­ര­മു­ഖ­ത്തി­നെ­തി­രാ­ണ്, സ്ത്രീ- പു­രു­ഷ­സ­മ­ത്വ­ത്തി­നെ­തി­രാ­ണ്, ആ വസ്ത്രം ഭീ­ക­രര്‍ മറ­യാ­യി ഉപ­യോ­ഗി­ക്കും തു­ട­ങ്ങിയ വാ­ദ­ങ്ങള്‍ നി­ര­ത്തി­യാ­ണ് ­ഫ്രാന്‍­സ് മു­ഖാ­വ­ര­ണം നി­രോ­ധി­ച്ച­ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.