1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2018

സ്വന്തം ലേഖകന്‍: ഫ്രഞ്ച് പാര്‍ലമെന്റില്‍ മത ചിഹ്നങ്ങളുള്ള വസ്ത്രങ്ങള്‍ക്ക് നിരോധനം; മതേതര നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഫ്രാന്‍സ്. പാര്‍ലമെന്റില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ സംബന്ധിച്ച് പുറത്തിറക്കിയ പുതിയ നിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ മതേതര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നിരോധനം.

മത ചിഹ്നങ്ങള്‍ക്ക് പുറമെ പ്രത്യേക യൂനിഫോമുകള്‍, ലോഗോകള്‍, വാണിജ്യരാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. പാര്‍മെന്റ് അംഗങ്ങളിലൊരാള്‍ ഫുട്ബാള്‍ ടീഷര്‍ട്ട് ധരിച്ച് സഭയിലെത്തിയതാണ് പുതിയ നിര്‍ദേശത്തിന് കാരണമായത്.

എന്നാല്‍, വിവിധ കോണുകളില്‍നിന്ന് ഇതിന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തീവ്ര മതേതരത്വം അടിച്ചേല്‍പിക്കാനുള്ള ശ്രമമാണിതെന്ന് ക്രിസ്ത്യന്‍ സംഘടനയായ പ്രൊട്ടസ്റ്റന്റ് ഫെഡറേഷന്‍ ഓഫ് ഫ്രാന്‍സ് പ്രതികരിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.