ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് സെമിയില്‍. 2012ലും 2014ലും നദാലിനോട് തോല്‍വി വഴങ്ങേണ്ടി വന്ന ദ്യൊക്കോവിച്ചിന്റെ മധുര പ്രതികാരം കൂടിയായി റൊളാന്‍ഡ് ഗാരോസിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. കളിമണ്‍ കോര്‍ട്ടില്‍ നദാലിനെ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ടെന്നീസ് താരമാണ് ദ്യൊക്കോവിച്ച്. നദാലിന്‌റെ അവസാന പരാജയം 2009ലായിരുന്നു. സ്വീഡന്റെ റോബിന്‍ സൊഡര്‍ലിംഗായിരുന്നു നദാലിനെ അന്ന് പരാജയപ്പെടുത്തിയത്.
ഒമ്പത് തവണ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായിട്ടുള്ള നദാലിനെ ദ്യൊക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കരിയറിലെ നാല് മേജര്‍ ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ വിജയിക്കുന്നതിനായി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ദ്യൊക്കോവിച്ചിന് മുന്നില്‍ അവശേഷിക്കുന്നത്. ദ്യൊക്കോവിച്ച് സെമി ഫൈനലില്‍ ആന്‍ഡി മുറെയോ നേരിടും. വിംബിള്‍ഡണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, യുഎസ് ഓപ്പണ്‍ എന്നിവ ദ്യൊക്കോവിച്ച് നേരത്തെ നേടിയിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ഫ്രഞ്ച് ഓപ്പണ്‍ മാത്രമാണ്.
റൊളാന്‍ഡ് ഗാരസില്‍ നടന്ന കഴിഞ്ഞ 72 മത്സരങ്ങളില്‍ ആദ്യമായിട്ടാണ് നദാല്‍ പരാജയപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല