സ്വന്തം ലേഖകൻ: തെക്കൻ ഫ്രാൻസിലെത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ കരണത്തടിച്ചും മുദ്രാവാക്യം വിളിച്ചും പ്രക്ഷുബ്ധ രംഗങ്ങൾ സൃഷ്ടിച്ച 2 പേർ അറസ്റ്റിൽ. കോവിഡ് അനന്തര കാലത്തെ ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിന്, റസ്റ്ററന്റ് നടത്തിപ്പുകാരുമായും വിദ്യാർഥികളുമായും മക്രോ സംസാരിക്കാനെത്തിയപ്പോഴാണ് വലോൻസ് പട്ടണത്തിൽ ആൾക്കൂട്ടത്തിൽനിന്ന് ആക്രമണമുണ്ടായത്.
ഒരാൾ ബാരിക്കേഡിനപ്പുറത്തുനിന്നു ഹസ്തദാനത്തിനു ശ്രമിച്ചശേഷം പ്രസിഡന്റിന്റെ മുഖത്ത് അടിക്കുകയും ‘മക്രോയിസം തുലയട്ടെ’ എന്നു വിളിച്ചു പറയുകയായിരുന്നു. രാജഭരണ കാലത്തെ മുദ്രാവാക്യങ്ങളും മുഴക്കി. സുരക്ഷാഉദ്യോഗസ്ഥർ ഉടൻ ഇയാളെ പിടികൂടി. മറ്റൊരാളെ പിന്നീട് അറസ്റ്റ് ചെയ്തു. പട്ടണത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റിനു നേരെ നടന്ന കയ്യേറ്റം ജനാധിപത്യത്തിനു നേരെയുള്ള അക്രമമാണെന്നു പ്രധാനമന്ത്രി ഴൊങ് കാസ്റ്റെക്സ് പറഞ്ഞു.
രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഫ്രഞ്ച് വാർത്താ പ്രക്ഷേപകൻ ബിഎഫ്‌എം ടിവി അറിയിച്ചു. പിന്നീട് ഒരു ഫ്രഞ്ച് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മാക്രോൺ രാജ്യവ്യാപകമായി ഓളം സൃഷ്ടിച്ച സംഭവത്തെ ഒരു “തീവ്ര-അക്രമാസക്ത” വ്യക്തി നടത്തിയ ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ചു.
തന്റെ മുൻഗാമികളെപ്പോലെ മാക്രോൺ പൊതുജനങ്ങളുമായി കണ്ടുമുട്ടുന്നതിനും അഭിവാദ്യം ചെയ്യുന്നതിനും സമയം ചെലവഴിക്കുക പതിവാണ്. ഫ്രഞ്ച് ഭാഷയിൽ “ക്രൗഡ് ബത്ത്” എന്ന് വിളിക്കപ്പെടുന്ന ഈ രീതി വളരെക്കാലമായി ഫ്രഞ്ച് രാഷ്ട്രീയത്തിന്റെ പ്രധാന ഘടകമാണ്, വളരെ അപൂർവമായി മാത്രമേ രാഷ്ട്രത്തലവനോടുള്ള അനാദരവ് കാണിക്കുന്ന സംഭവങ്ങൾ ഉണ്ടാവുക പതിവുള്ളൂ.
2011 ൽ ഒരു “ക്രൗഡ് ബാത്ത്” സമയത്ത് ഒരു കാഴ്ചക്കാരൻ അന്നത്തെ പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുടെ സ്യൂട്ട് പിടിച്ച്ചു വലിച്ചത് വാർത്തയായി. അടുത്ത വർഷം അദ്ദേഹത്തിന്റെ പിൻഗാമിയായ ഹോളണ്ടിന്റെ തലയിൽ ഒരു കാഴ്ചക്കാരൻ മാവ് പൊട്ടിച്ചത് കമിഴ്ത്തിയതും വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല