1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2016

സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങി, ഇരു രാജ്യങ്ങളും തമ്മില്‍ 16 കരാറുകളില്‍ ഒപ്പിട്ടു. ത്രിദിന സന്ദര്‍ശനത്തിന് എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഛത്തീസ്ഗഡില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പിട്ടത്.

തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയാണ് തന്റെ സന്ദര്‍ശനത്തിന്റെ പ്രഥമ ലക്ഷ്യമെന്ന് ഒലാന്ദെ പറഞ്ഞു. ഇത്തവണത്തെ റിപബ്ലിക് ദിനാഘോഷത്തില്‍ ഒലാന്ദെ മുഖ്യാതിഥിയായിരിക്കും. ഇത് ആദ്യമായി ഫ്രഞ്ച് സൈന്യവും റിപബ്ലിക് ദിന പരേഡില്‍ മാര്‍ച്ച് ചെയ്യും. റിപബ്ലിക് ദിന പരേഡിലേക്ക് ക്ഷണം ലഭിച്ചത് ഫ്രഞ്ച് സൈന്യത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ഒലാന്ദെ പറഞ്ഞു.

ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ വിപണിയും മാനവവിഭവശേഷിയും ഇന്ത്യയിലുണ്ടെന്നും മോഡി പറഞ്ഞു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഒലാന്ദെ ഛണ്ഡിഗഡില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് അദ്ദേഹം പ്രശസ്തമായ റോക്ക് ഗാര്‍ഡനിലേക്ക് പോയി. റോക്ക് ഗാര്‍ഡനില്‍ എത്തിയ മോഡി ഫ്രഞ്ച് പ്രസിഡന്റിന് ഊഷ്മളമായ സ്വീകരണം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.