സ്വന്തം ലേഖകന്‍: ‘സുന്ദരാ!’ ഫ്രഞ്ച് മാധ്യമങ്ങള്‍ വിളിക്കുന്നു, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ ഒരു മാസത്തെ മേക്കപ്പ് ചെലവ് ഏഴു ലക്ഷം രൂപ. ഫ്രഞ്ച് പ്രസിഡന്റിന്റെ മേക്കപ്പ് ഭ്രമമാണ് സോഷ്യല്‍ മീഡിയയുടെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. മേക്കപ്പിന് മാത്രമായി ഒരു മാസം ഏഴു ലക്ഷം രൂപയാണ് പ്രസിഡന്റ് ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
39 വയസ്സ് മാത്രം പ്രായമുള്ള മാക്രോണ്‍ സൗന്ദര്യ സംരക്ഷണത്തിനായി ഏഴു ലക്ഷം രൂപ ചെലവിടുന്നെങ്കില്‍ ഇരട്ടി പ്രായമുള്ള ഭാര്യ ബ്രിജിത്ത്എത്ര ലക്ഷം മുടക്കുമെന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം. ചെലവേറിയ പ്രസിഡന്റെന്നാണ് മാക്രോണിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ സൗന്ദര്യം കൂട്ടാന്‍ എത്ര ലക്ഷം മുടക്കാനും പ്രസിഡന്റിന് മടിയില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.
മേക്കപ്പിന് മാത്രമായി ഒരു ജീവനക്കാരിയെ നിയമിച്ചിട്ടുണ്ട്. ഓരോ പൊതു പരിപാടികള്‍ക്കും മുന്‍പായി ഈ ജീവനക്കാരിയെത്തി പ്രസിഡന്റിനെ മേക്കപ്പ് ചെയ്യും. എപ്പോഴും സുന്ദരനായിരിക്കാന്‍ ശ്രദ്ധിക്കുന്ന പ്രസിഡന്റിന്റെ മേക്കപ്പിനായി ചെലവാകുന്ന പണം മുഴുവന്‍ ഖജനാവില്‍ നിന്നുമാണ് പോകുന്നത്. ഇതിനകം ഇരുപത് ലക്ഷത്തിലധികം രൂപയാണ് പ്രസിഡന്റിന്റെ മേക്കപ്പ് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കേണ്ടി വന്നത്.
അതേസമയം അറുപത്തിനാലുകാരിയായ ഭാര്യ ബ്രിജിത്തിനൊപ്പമുള്ള പ്രസിഡന്റിന്റെ ജീവിതം ഫ്രഞ്ച്കാര്‍ ആദരവോടെയാണ് കാണുന്നത്. എല്ലായ്‌പ്പോഴും സന്തോഷത്തോടെയിരിക്കുന്ന ദമ്പതികള്‍ എന്നാണ് ഇവരെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം. നെപ്പോളിയനു ശേഷം ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയാണ് എമ്മാനുവല്‍ മാക്രോണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല