ഫ്രാന്‍സിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിനുള്ള പ്രചാരണം ഔദ്യോഗികമായി ആരംഭിച്ചു. പത്തു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. എല്ലാവര്‍ക്കും പരസ്യങ്ങളും അനുവദിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ തിരഞ്ഞെടുപ്പു പരസ്യങ്ങള്‍ തിങ്കളാഴ്ച തന്നെ ടിവിയിലും റേഡിയോയിലും വന്നു തുടങ്ങി. രാജ്യത്തുടനീളം തദ്ദേശ സ്ഥാപനങ്ങളുടെ അധീനതയിലുള്ള നോട്ടീസ് ബോര്‍ഡുകളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആദ്യ ഘട്ടത്തിലെ അഭിപ്രായ വോട്ടെടുപ്പുകളില്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്കാണ് മുന്‍തൂക്കം. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ സോഷ്യലിസ്റ്റ് എതിരാളി ഫ്രാങ്കോയിസ് ഹോളണ്ടെ വിജയിക്കുമെന്നും സര്‍വേ ഫലം.
ഏപ്രില്‍ 22 നാണ് ആദ്യ ഘട്ടം വോട്ടെടുപ്പ്. 21 ന് പ്രചാരണം അവസാനിക്കും. ടിവിയില്‍ 43 മിനിറ്റ് സമയമാണ് ഓരോ സ്ഥാനാര്‍ഥിക്കും പ്രചാരണത്തിന് അനുവദിച്ചിരിക്കുന്നത്. ഇതിനിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ഫ്രാങ്കോയിസ് ഹോളണ്ടെ ജയിച്ചാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു വഴുതി വീഴുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി തുറന്നടിച്ചു. മേയ് ആറിനാണ് അവസാന റണ്‍ ഓഫ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയായ ഹോളണ്ടെയ്ക്കാണ് അഭിപ്രായ വോട്ടെടുപ്പുകളില്‍ മുന്‍തൂക്കം ഉണ്ടെന്നുള്ള പ്രചാരണണ നിസാരമായി തള്ളാനാവില്ല.
എല്ലാ സ്ഥാനാര്‍ഥികളുടെയും തിരഞ്ഞെടുപ്പു പ്രചാരണം കൊഴുപ്പില്‍ കുതിക്കുകയാണ്. ഏപ്രില്‍ 22, മേയ് 6 തീയതികളിലായി രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ സര്‍ക്കോസിക്കും രണ്ടാം ഘട്ടത്തില്‍ ഹോളണ്ടെയ്ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു. സര്‍ക്കോസിയുടെ ചെലവു ചുരുക്കല്‍ നടപടികള്‍ അവസാനിപ്പിക്കുമെന്നും ആയിരക്കണക്കിന് അധ്യാപകരെ പുതുതായി നിയമിക്കുമെന്നുമാണ് ഹോളണ്ടെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. ഹോളണ്ടെയുടെ പുതുതന്ത്രം സര്‍ക്കോസിയ്ക്കെതിരെ എങ്ങനെ പ്രായോഗികമാക്കാമെന്നാണ് അണികളുടെ ചിന്ത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല