സ്വന്തം ലേഖകന്‍: ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകം ചുറ്റിയതിന്റെ റെക്കോര്‍ഡ് സന്തം പേരിലാക്കി ഫ്രഞ്ച് നാവികന്‍. ഫ്രാങ്‌സ്വ ഗാബര്‍ട്ട് ആണ് 42 ദിവസവും 16 മണിക്കൂറും 40 മിനിറ്റും 35 സെക്കന്‍ഡുമെടുത്ത് കപ്പലില്‍ ഒറ്റക്ക് ഉലകം ചുറ്റിയത്. എവിടെയും നിര്‍ത്താതെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
നവംബര്‍ നാലിനാണ് ഗാബര്‍ട്ട് യാത്ര തുടങ്ങിയത്. ഫ്രഞ്ച് സ്വദേശിയായ തോമസ് കോവില്ലി കഴിഞ്ഞ വര്‍ഷം സൃഷ്ടിച്ച റെക്കോഡാണ് ഗാബര്‍ട്ട് പഴങ്കഥയാക്കിയത്. ഇംഗ്ലീഷ് ചാനലിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് അദ്ദേഹം യാത്ര അവസാനിപ്പിച്ചത്.
ഗാബര്‍ട്ടിന്റെ റെക്കോഡ് വേള്‍ഡ് സെയിലിങ് സ്പീഡ് റെക്കോഡ് കൗണ്‍സില്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. കപ്പലിന്റെ ജി.പി.എസ് സംവിധാനത്തിലെ വിവരങ്ങള്‍ പരിശോധിച്ചായിരിക്കും റെക്കോഡിന്റെ കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല