സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ആളിപ്പടരുന്നു; പ്രതിഷേധവുമായി ആയിരങ്ങള്‍ പാരീസ് തെരുവുകള്‍ കൈയ്യടക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടങ്ങി 12 ആഴ്ച പൂര്‍ത്തിയാകുമ്പോഴും ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങി പ്രകടനം നടത്തുന്നത്. സമരക്കാര്‍ക്കു നേരെയുള്ള! പൊലീസിന്റെ ടിയര്‍ ഗ്യാസ്, ഫ്‌ലാഷ് ബോള്‍ പ്രയോഗങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഫ്രഞ്ച് പ്രസിഡ!ന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് ഫ്രാന്‍സിന്റെ തെരുവുകളില്‍ പ്രതിഷേധിച്ചത്. സമരം ശക്തമായതോടെ ഇത്തവണയും പൊലീസ് ടിയര്‍ ഗ്യാലും ഫ്‌ലാഷ് ബോളും പ്രയോഗിച്ചു. പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ചകളിലും പൊലീസ് ഇതേ രീതിയില്‍ സമരക്കാരെനേരിട്ടത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. തലസ്ഥാനമായ പാരീസില്‍ മാത്രം 14000 ത്തോളം പേരാണ് മാക്രോണിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധിച്ചത്.
അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ സമരത്തിനിടെയുണ്ടായ പൊലീസ് നടപടിയില്‍ പരിക്കേറ്റവര്‍ക്ക് സമരക്കാര്‍ ആദരമര്‍പ്പിച്ചു. പന്ത്രണ്ടാഴ്ചയായി നടക്കുന്ന സമരത്തിനിടയില്‍ ഇതുവരെ 1700 പ്രക്ഷോഭകര്‍ക്കും 1000ത്തിലേറെ പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനവില വര്‍ധനവിനെതിരെ നവംബര്‍ 17 ന് തുടങ്ങിയ പ്രതിഷേധം പിന്നീട് പ്രസിഡന്റിന്റെ രാജി എന്ന ആവശ്യത്തിലേക്ക് എത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല