സ്വന്തം ലേഖകന്‍: എച്ച്1 ബി വീസ; നടപടിക്രമം വീണ്ടും കര്‍ശനമാക്കി യുഎസ്; വിദേശികളായ ജീവനക്കാരെ നിയമിക്കുന്ന ഐടി കമ്പനികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍. എച്ച്1 ബി വീസയുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്കുള്ള അപേക്ഷാ നടപടിക്രമം കര്‍ക്കശമാക്കിയ യുഎസ് ഭരണകൂടം വിദേശികളായ വിദഗ്ധ ജീവനക്കാര്‍ എത്രപേരെയാണ് ഇതിനോടകം ജോലിക്കെടുത്തതെന്ന വിവരം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയും പുതുതായി ഉള്‍പ്പെടുത്തി.
ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ക്കുള്‍പ്പെടെ യുഎസ് കമ്പനികളില്‍ ജോലി ചെയ്യാന്‍ ആവശ്യമായ എച്ച്1 ബി വീസയില്‍ ഇതോടെ കൂടുതല്‍ നിയന്ത്രണണങ്ങളായി. എച്ച്1 ബി വീസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനു മുന്‍പായി തൊഴില്‍ വകുപ്പിന്റെ അംഗീകാരം നേടണം.
നിയമനങ്ങളില്‍ യുഎസ് പൗരന്മാരെ തഴയുന്നെന്ന പരാതി ഉടന്‍ പരിഗണിക്കാനും പരിഹരിക്കാനും നീതി വകുപ്പുമായി കൈകോര്‍ത്തുള്ള സംവിധാനവും നിലവില്‍വരും. എച്ച്1 ബി വീസ ഉപയോഗിച്ച് മറ്റൊരു തൊഴിലിടത്തു ജോലി ചെയ്യുന്നതിനും നിയന്ത്രണം ശക്തമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല