മാറ്റത്തിന് മനസ് കൊടുത്ത മലയാളസിനിമയിലേക്ക് ഇടവേളയില്ലാത്ത സിനിമ എത്തുന്നു. നവാഗതനായ ലിജിന്‍ ജോസിന്റെ
ഒന്നേ മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ഫ്രൈഡേ’യില്‍ ഫഹദ് ഫാസിലാണ് നായകവേഷത്തില്‍.; ഓട്ടോ ഡ്രൈവറുടെ
വേഷത്തിലാണ് ഫഹദ്. ഫ്രൈഡേ 11.11.11 എന്ന ചിത്രം ഇടവേളയില്ലാത്ത ആദ്യമലയാളചിത്രമാകുന്നത് ഒരു ദിവസത്തെ കഥ
പറയുന്ന പ്രമേയം മുറിഞ്ഞുപോകരുതെന്ന് അണിയറക്കാര്‍ നിര്‍ബന്ധമുള്ളതിനാല്‍ കൂടിയാണ്.
ഒരു വെള്ളിയാഴ്ച ആലപ്പുഴ എന്ന തീരദേശപട്ടണത്തിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി
എത്തുന്നവര്‍. അറിഞ്ഞോ അറിയാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ജീവിതങ്ങള്‍ പ്രത്യേക സംഭവത്തിനൊപ്പം
ചേര്‍ന്നുനീങ്ങുന്നു. നാഗരികകാഴ്ചക്കൂട്ടുകളില്‍ നിന്ന് ഗ്രാമീണമുഖത്തേക്ക് കാഴ്ച മാറ്റാന്‍ കൂടിയാണ് ഫ്രൈഡേയുടെ ശ്രമം.
ഇടവേളകളില്ലാത്ത മനുഷ്യജീവിതത്തിന്റെ തിരക്കാഴ്ചയായി മാറണമെന്ന ചിന്തയില്‍ ഇടവേളയ്‌ക്കൊപ്പം സംഘട്ടനവും നൃത്തവും
ഉപേക്ഷിച്ചിരിക്കുന്നു ഫ്രൈഡേ. ചിത്രത്തില്‍ ‘ടൂര്‍ണമെന്റ്’ ഫെയിം മനു, ആന്‍ അഗസ്റ്റിന്‍, നെടുമുടി വേണു,വിജയരാഘവന്‍,ടിനി ടോം,പ്രകാശ് ബാരെ എന്നിവരുടെ ആലപ്പുഴക്കാരായെത്തുന്നു. നജീം കോയയാണ് തിരക്കഥ.ജോമോന്‍ തോമസാണ് ക്യാമറ. റംസാന്‍ റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല