പ്രസ്റ്റണ്‍: പ്രസ്റ്റണ്‍ സിറ്റിയിലും സമീപപ്രദേശങ്ങളിലുമുള്ള സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റന്റെ ഔപചാരികമായ ഉത്ഘാടം ജൂണ്‍ 9ന് നടക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദയം 2012 എന്നു പേരിട്ടിരിക്കുന്ന കലാവിരുന്ന് മനോഹരമായി പുതുക്കി പണിത റോയല്‍ ബാങ്ക്വറ്റ് ഹാളില്‍ വളരെ വൈവിദ്ധ്യപൂര്‍ണ്ണമായ പരിപാടികളോടെ അരങ്ങേറും.
പൊന്‍പുലരി 2012 ന്റെ വിജയത്തിനുശേഷം പ്രസ്റ്റണിലും സമീപപ്രദേശങ്ങളിലമുള്ള മലയാളികളുടെ സാമൂഹികവും, സാംസ്കാരികവും, പൈതൃകപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിയാണ് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ രജിസ്റ്റര്‍ ചെയ്ത് നിലവില്‍ വന്നത്. യുകെ സമൂഹത്തില്‍ പങ്കാളിയാകുകയും അതേ സമയം തന്നെ വ്യക്തിത്വം നിലനിര്‍ത്തുകയും ചെയ്യുക എന്നുള്ളത് ഏത് മലയാളികളുടെയും സങ്കല്‍പം ആണ്.
അതിനുവേണ്ടി ലങ്കാഷെയര്‍ കൌണ്ടിയിലെ മറ്റു സാമൂഹിക, സാംസ്കാരിക സംഘടനകളുമായി യോജിച്ച് അവരുടെ അഭിപ്രായങ്ങള്‍ കൂടി സമന്വയിപ്പിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാടോടെ സമഭാവനയോടു കൂടി മുന്നോട്ട് പോകുവാന്‍ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ സുസജ്ജമായിരിക്കുകയാണ്. പരിപാടിയോടനുബന്ധിച്ച് വിവിധ തരം കലാപരിപാടികളും റെക്സ് ബാന്‍ഡിന്റെ ഗാനമേളയും വിഭവ സമൃദ്ധമായ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. കലാസന്ധ്യയിലേക്ക് ഏവരെയും ഭാരവാഹികള്‍ ക്ഷണിച്ചു.
കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക
07853276375, 07865119729, 0742929293597, 07740182045, 07412401466
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല