ചിലര്‍ പറയും എണ്ണത്തിലല്ല എത്ര കുറച്ചാണോ ഉള്ളത് അവയുടെ ഗുണത്തിലാണ് കാര്യമെന്ന് എന്നാല്‍ ഇതൊന്നും കര്‍ഷകനായ 90 കാരന്‍ ലൂയിസ് കോസ്റ്റ ഡി ഒളിവേയര കേട്ട മട്ടില്ല, കാരണമെന്തെന്നോ ഇപ്പോള്‍ തൊണ്ണൂറു വയസു തികയുമ്പോള്‍ 50 മക്കളുടെ പിതാവാണ് ഇദ്ദേഹം! നാല് സ്ത്രീകളില്‍ നിന്നുമാണ് ഇത്രയും കുട്ടികളുടെ പിതാവായത്, ഇതില്‍ തന്നെ രണ്ടു സഹോദരിമാരും അവരുടെ അമ്മയും ഉള്‍പ്പെടും!
അദ്ദേഹം സ്ത്രീകളെ പറ്റി പറയുന്നത് ദൈവം നിര്‍മിച്ച ഏറ്റവും മനോഹരമായ സൃഷ്ടി സ്ത്രീയാണെന്നാണ്, ലൂയിസിന് ആദ്യഭാര്യയായ ഫ്രാന്‍സിസ്കയില്‍ പതിനേഴ് മക്കളാണ് ഉള്ളത്. ആദ്യ ഭാര്യയുടെ മരണശേഷം ഈ ബ്രസീലുകാരന്‍ മറിയ ഫ്രാന്‍സിസ്ക ഡാ സില്‍വിയ (64 ) എന്ന സ്ത്രീയുമായി പ്രണയത്തിലാവുകയും ഇവരില്‍ നിന്നും പതിനേഴ് കുഞ്ഞിന്റെ പിതാവാകുകയും ചെയ്തു.
അങ്ങനെയിരിക്കെ ഈ മക്കളെയെല്ലാം നോക്കാന്‍ മറിയയ്ക്ക് പറ്റാതെ വന്നപ്പോള്‍ അവള്‍ തന്റെ സഹോദരിയായ ഒസീലിട്ടയെ സഹായത്തിനായി വിളിച്ചു. എന്ത് ചെയ്യാന്‍ ലൂയിസ് അവളുമായും ബന്ധമുണ്ടാക്കി, ഈ 58 കാരിയില്‍ നിന്നും 15 മക്കളുടെ പിതാവാകുകയും ചെയ്തു! എന്നാല്‍ ഇവിടം കൊണ്ടും അവസാനിച്ചില്ല ലൂയിസിന്റെ സന്താനോല്‍പ്പാദനം, ഈ രണ്ടു ഭാര്യമാരുടെയും അമ്മ ഫ്രാന്‍സിസ്ക മറിയയ്ക്ക് ലൂയിസില്‍ അഭയം കണ്ടതേണ്ട അവസ്ഥ വന്നപ്പോള്‍ അവരിലും ജനിച്ചു ഇദ്ദേഹത്തിന്റെ പിത്രുത്വത്തില്‍ ഒരു കുട്ടി.
എന്നാല്‍ ദാരിദ്രം മൂലം പല കുട്ടികളും മരണപ്പെട്ടു, എങ്കിലും ഇപ്പോള്‍ ലൂയിസിന് നൂറിലധികം പേരക്കുട്ടികളും വരുടെ മക്കളായി 30 കുട്ടികളും ഉണ്ടെന്നതാണ് വസ്തുത. എന്നാല്‍ ഏറ്റവും കഷ്ടം എന്തെന്നാല്‍ സ്വന്തം മക്കളുടെ പേരുകള്‍ പോലും ഈ പിതാവിന് അറിയില്ല എന്നതാണ്. ഇതൊക്കെ പോട്ടെ ഇനി അമ്പതു മക്കള്‍ മാത്രമേ ഇദ്ദേഹത്തിനുള്ളൂ എന്നും വിശ്വസിക്കാന്‍ വരട്ടെ അതിലേറെ മക്കള്‍ തനിക്കുണ്ടാകാമെന്ന് അദ്ദേഹം പറയുന്നു, കാരണമെന്തെന്നോ എന്നും പ്രണയബന്ധങ്ങള്‍ ഉണ്ടാക്കുന്നതില്‍ ലൂയിസ് മിടുക്കനായിരുന്നുവത്രേ!
ലൂയിസ് പറയുന്നു: ‘എനിക്കെന്റെ മക്കളുടെ പേരുകള്‍ അറിയില്ല, കാരണം ഞാനെപ്പോഴും പ്രണയം ഉണ്ടാക്കാനാണ് ശ്രമിച്ചത്’ താന്‍ ഇപ്പോഴും പൂര്‍ണ ആരോഗ്യവാനാണെന്നും ഇപ്പോഴും തനിക്കു പ്രണയിക്കാന്‍ കഴിവുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ഭാര്യയായ മറിയയുടെ ‘എന്നും ലൂയിസിന്റെ ഹോബി പ്രണയമായിരുന്നെന്ന’ സാക്ഷ്യപത്രവും ഇതിനു പിന്താങ്ങുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല