1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2018

സ്വന്തം ലേഖകന്‍: ഒരു ലക്ഷം തൊഴിലുകള്‍ നല്‍കുന്ന വന്‍ സൗരോര്‍ജ പദ്ധതിയുമായി സൗദി; എണ്ണയില്‍ നിന്ന് മറ്റു മേഖലകളിലേക്ക് ചുവടു മാറ്റുന്നതിന്റെ ആദ്യ പടിയെന്ന് സൂചന. 300 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജത്തിലൂടെ ലക്ഷ്യമിടുന്നത്. ബദല്‍ സാമ്പത്തിക ഉറവിടമായി സൗരോര്‍ജത്തെ മാറ്റുന്നതിനൊപ്പം ഈ രംഗത്ത് ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഈ വര്‍ഷം 700 കോടി ഡോളറാണ് പദ്ധതിക്കായി നീക്കിവയ്ക്കുന്നത്. 2023 ആകുമ്പോഴേക്കും വൈദ്യുതി ഉപയോഗത്തിന്റെ പത്തു ശതമാനം സൗരോര്‍ജത്തില്‍ നിന്നാക്കുകയാണ് ലക്ഷ്യം.

കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദ് രാജകുമാരന്റെ നേതൃത്വത്തിലാണു പുതിയ പദ്ധതിക്കു തുടക്കം കുറിക്കുന്നത്. ഏറ്റവും വലിയ പെട്രോളിയം ഉല്‍പാദക രാജ്യമായ സൗദിക്ക് പാരമ്പര്യേതര ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതില്‍ രാജ്യാന്തര ശക്തിയാകാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി രണ്ടു ലക്ഷം വീടുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാവുന്ന സൗരോര്‍ജ ഫാമിന് ഇതോടകം തുടക്കം കുറിച്ചു.

ഏഴ് സൗരോര്‍ജ പ്ലാന്റുകളും ഒരു വന്‍കിട കാറ്റാടി പദ്ധതിയുമാണ് നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസായ എണ്ണ വിപണിയില്‍ ഇടിവുവന്നതോടെയാണ് സൗരോര്‍ജ പദ്ധതിയിലേക്ക് സൗദി നീങ്ങുന്നത്. ഭാവിയില്‍ സൗരോര്‍ജത്തെ പ്രധാന സാമ്പത്തിക മേഖലയാക്കി മാറ്റുകയാണ് സൗദിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.